കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ നടപടിക്രമങ്ങൾ വൈകാൻ കാരണം സംസ്ഥാന വനം വകുപ്പാണെന്ന് കേന്ദ്രം. ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി വനഭൂമിയിലൂടെ റോഡ് നിർമിക്കാനുള്ള ദേശീയ പാതാ അതോറിറ്റിയുടെ നിർദേശം സംസ്ഥാന വനം വകുപ്പ് നിരാകരിച്ചതായി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
![](https://channeliam.com/wp-content/uploads/2025/02/kollam-greenfield-highway-2025-0.jpg)
ആയിരനല്ലൂർ, ഇടമൺ എന്നീ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് വനം വകുപ്പ് ഇത്തരത്തിൽ നിരാകരിച്ചത്. ഈ പ്രദേശങ്ങളിലൂടെയുള്ള റോഡ് അലൈൻമെന്റ് പുനക്രമീകരിക്കേണ്ടതുണ്ട്. കടമ്പാട്ടുകോണം-ഇടമൺ ഭാഗത്തേത് അടക്കമുള്ള പരിഷ്കരിച്ച അലൈൻമെന്റ് സംസ്ഥാന വനം വകുപ്പിന് നൽകിയിട്ടുണ്ട്. ഇതിന് വനം വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ പ്രദേശങ്ങളിലൂടെയുള്ള ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ തുടരാനാകൂ എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
The delay in the Kadambattukonam-Chengott Greenfield Highway project is due to the state’s forest department rejecting road construction in forest land, as confirmed by Union Transport Minister Nitin Gadkari