എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിൽ സുസ്ഥിരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ജനങ്ങൾക്കും ലോകത്തിനും ഉപകാരപ്പെടണമെന്ന പ്രമേയത്തിൽ ഇന്ത്യ, ചൈന, ബ്രസീൽ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി 58 രാജ്യങ്ങൾ ഒപ്പുവെച്ചു. AI സാങ്കേതിക വിദ്യയുടെ വികാസത്തിലും അതിന്റെ ഉപയോഗിത്തിലും എല്ലാ ജനങ്ങൾക്കും ലഭ്യത ഉറപ്പാക്കണമെന്നും, AI ഉപയോഗത്തിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കണമെന്നും സംയുക്ത പ്രസ്താവന നിർദ്ദേശിക്കുന്നു. അമേരിക്കയും യു.കെയും പ്രസ്താവനയിൽ ഒപ്പുവെച്ചില്ല.
![](https://channeliam.com/wp-content/uploads/2025/02/Modi-in-Paris-.webp)
വാസ്തവത്തിൽ പാരീസിലെ AI ആക്ഷൻ സമ്മിറ്റ് എന്തായിരുന്നു. ഫ്രാൻസ് ആതിഥേയത്വം വഹിച്ച സമ്മിറ്റിൽ ഇന്ത്യ കോ-ചെയറായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ലോകം എങ്ങനെ രൂപാന്തരപ്പെടണമെന്നും AI മുന്നോട്ട് വെയ്ക്കുന്ന സാധ്യതകളും വെല്ലുവിളികളും ലോകം എങ്ങനെ അഭിമുഖീകരിക്കണമെന്നും ഉച്ചകോടി ചർച്ചചെയ്തു. സമ്മേളനത്തിലെ മോദിയുടെ പ്രസംഗം സദസ്സ് ശ്രദ്ധാപൂർവ്വമാണ് കേട്ടത്.
അടുത്ത AI Action Summit ഇന്ത്യയിൽ നടക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ നടത്തി. ഉച്ചകോടിയിൽ സംസാരിക്കവേ, കേവലമൊരു ബിസിനസ്സ് ഉച്ചകോടിക്കപ്പുറം ഇന്ത്യയിലേയും ഫ്രാൻസിലേയും പ്രകാശമുള്ള മനസ്സുകളുടെ ഏകീകരണമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലക്ഷ്യം മുന്നിൽ കണ്ടുള്ള പുരോഗതിക്കായി ഇന്നവേഷനും സഹകരണവും ഉറപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാൻസുമായുള്ള ക്രിയാത്മകവും തന്ത്രപരവുമായ സഹകരണമാണ് ഇന്നിവിടെ തുടങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് ആഴ്ചയായി നടന്നുവന്ന AI ഉച്ചകോടിയുടെ സമാപനത്തിലാണ് നരേന്ദ്രമോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ സംബന്ധിച്ചത്. രാഷ്ട്രത്തലവന്മാർക്ക് പുറമേ, പോളിസി മേക്കേഴ്സ്, വ്യവസായ പ്രമുഖർ, സംരഭകർ, ഗവേഷകർ എന്നിവരും ഉച്ചകോടിയുടെ ഭാഗമായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വലിയ സാധ്യത ഇന്ത്യയിൽ ഒരുങ്ങുന്നുവെന്നതിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ സന്തോഷം പങ്കുവെച്ചു. AI-യിൽ ഇന്ത്യയും ഗൂഗിളുമായുള്ള സഹകരണ സാധ്യത പിച്ചെ പ്രധാനമന്ത്രിയുമായി ചർച്ച ചെയതു. ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ ഗൂഗിളിന് അസാധാരണമായ അവസരമുണ്ടെന്നും പിച്ചെ പറഞ്ഞു. പാരീസ് AI ഉച്ചകോടിയ്ക്ക് ഇടെയാണ് സുന്ദർ പിച്ചെ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
The AI Action Summit in Paris saw 58 countries, including India, China, and France, advocate for inclusive and sustainable AI. PM Modi co-chaired the summit, and the next edition will be held in India.