മാർക്ക് കാർനിയെ പാർട്ടി നേതാവും കാനഡയുടെ അടുത്ത പ്രധാനമന്ത്രിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലിബറൽ പാർട്ടി. ജസ്റ്റിൻ ട്രൂഡോയിൽ നിന്നാണ് കാർനി സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 2025ലെ കണക്ക് പ്രകാരം മുൻ സെൻട്രൽ ബാങ്കർ കൂടിയായ പുതിയ കനേഡിയൻ പ്രധാനമന്ത്രിയുടെ ആസ്തി $6.97 മില്യൺ ആണ്.

ഫോർട്ട് സ്മിത്ത് സ്വദേശിയായ കാർനിയുടെ ആസ്തി നിരവധി കോർപ്പറേറ്റ് റോളുകളിലൂടെയാണ് വികസിച്ചത്. ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിലെ പ്രധാന സ്ഥാനം, ബ്ലൂംബെർഗ് എൽപിയുടെ ഡയറക്ടർ ബോർഡ് മേധാവി തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നതിൽ പ്രധാനമായി.

ഫിനാൻഷ്യൽ രംഗത്ത് വർഷങ്ങൾ നീണ്ട കരിയറാണ് കാർനിയുടേത്. ഗോൾഡ്മാൻ സാക്സിലെ 13 വർഷത്തെ സേവനത്തിലൂടെയാണ് കാർണി തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്. ഓക്സ്ഫോർഡിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ തന്റെ കരിയർ ആരംഭിച്ചു. ബോസ്റ്റൺ, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, ടൊറന്റോ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലെ ആഗോള ഓഫീസുകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു.

59 കാരനായ കാർനി സോവറിൻ റിസ്കിന്റെ സഹ-തലവൻ, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മാനേജിംഗ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചു. ഈ കാലയളവിലെ സമ്പാദ്യത്തെ അദ്ദേഹം തന്നെ പിന്നീട് “ബിഗ് ഫോർച്യൂൺ” എന്നാണ് വിശേഷിപ്പിച്ചത്.

Discover Mark Carney’s estimated net worth of $6.97 million in 2025, shaped by his career in finance, investment banking, and leadership roles in central banking.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version