ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ വിസ് ഇൻകോർപ്പറേറ്റഡിനെ (Wiz Inc.) വാങ്ങാനൊരുങ്ങി ഗൂഗിൾ മാതൃകമ്പനി ആൽഫബെറ്റ് (Alphabet). 33 ബില്യൺ ഡോളറിന് വിസിനെ വാങ്ങാൻ ആൽഫബെറ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം ആരംഭിച്ച ചർച്ചകൾ ഇപ്പോൾ പുനരാരംഭിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

കരാർ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആൽഫബെറ്റിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. മത്സരാധിഷ്ഠിത ക്ലൗഡ് കമ്പ്യൂട്ടിംഗ് വിപണിയിൽ മൈക്രോസോഫ്റ്റിനേയും ആമസോണിനേയും മറികടക്കാൻ ആൽഫബെറ്റിനും ഗൂഗിളിനും ഇത് സഹായിക്കും.

കരാറിന്റെ അന്തിമ നിബന്ധനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിസ്, ആൽഫബെറ്റ് പ്രതിനിധികൾ സംഭവത്തെക്കുറിച്ച് അഭിപ്രായം പറയാൻ വിസമ്മതിച്ചു.
Alphabet Inc. is in talks to acquire cloud-security firm Wiz Inc. for $33 billion, marking its biggest deal yet and strengthening Google Cloud’s competitive edge.