ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.

പ്രധാനമന്ത്രിയുമായുള്ള സന്ദർശന വേളയിൽ ഇരുവരും സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയിലെ നവീകരണം പ്രാദേശികമായും ആഗോളമായും പുരോഗതി കൈവരിക്കുന്നതിൽ മതിപ്പുള്ളതായി ബിൽ ഗേറ്റ്സ് പറഞ്ഞു.

ആരോഗ്യ സംരക്ഷണ മേഖലയിൽ സർക്കാരും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനായി ബിൽ ഗേറ്റ്സ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയേയും കണ്ടു.

ബിൽ ഗേറ്റ്സ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനേയും സന്ദർശിച്ചു. റെയ്സിന ഡയലോഗിന്റെ ഭാഗമായി ചിന്തനീയമായ സംഭാഷണം നടത്തിയതായി വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. വികസന വെല്ലുവിളികൾ, നവീകരണ വാഗ്ദാനങ്ങൾ, ഇന്ത്യയുടെ പ്രസക്തി എന്നിവ ചർച്ച ചെയ്തതായി ജയ്ശങ്കർ എക്സിൽ പോസ്റ്റ് ചെയ്തു.
Bill Gates praises India’s advancements in AI, healthcare, and innovation during his visit. He discusses Viksit Bharat 2047 with PM Modi and explores collaborations.