ദേശീയ പാതാ ടോൾ നിരക്കുകൾക്കായി പുതിയ നയം പ്രഖ്യാപിക്കുമെന്നും ഉപഭോക്താക്കൾക്ക് ന്യായമായ ഇളവ് നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.

റോഡ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി സർക്കാർ ധാരാളം പണം ചിലവഴിക്കുന്നുണ്ടെന്നും അതിനാൽ ടോൾ നിരക്കുകൾ ആവശ്യമാണെന്നും രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

നല്ല റോഡ് വേണമെങ്കിൽ അതിന് പണം നൽകണമെന്നാണ് വകുപ്പിന്റെ നയം. ധാരാളം വലിയ റോഡുകൾ, നാല് വരികൾ, ആറ് വരികൾ എന്നിവ നിർമിക്കുന്നുണ്ട്. വിപണിയിൽ നിന്ന് ഇതിനായി ഫണ്ട് സ്വരൂപിക്കുന്നു. അതിനാൽ ടോൾ ഇല്ലാതെ അത് ചെയ്യാൻ കഴിയില്ല. എന്നിട്ടും രണ്ട് വരി പാതകൾക്കല്ല നാല് വരികളിൽ മാത്രമാണ് ടോൾ ഈടാക്കുന്നത്. ടോളിനായി സർക്കാർ പുതിയ നയം പ്രഖ്യാപിക്കും. ഇതോടെ ടോൾ സംബന്ധിച്ച പ്രശ്നം പരിഹരിച്ച് ഉപഭോക്താവിന് ന്യായമായ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

2008 ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) നിയമങ്ങളുടെയും അതത് കൺസെഷൻ കരാറിന്റെയും വ്യവസ്ഥകൾ അനുസരിച്ചാണ് ദേശീയപാതകളിലെ എല്ലാ ഉപയോക്തൃ ഫീസ് പ്ലാസകളും സ്ഥാപിച്ചിരിക്കുന്നത്. 2023-24 ൽ ഇന്ത്യയിലെ മൊത്തം ടോൾ പിരിവ് 64,809.86 കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധനയാണ് ടോൾ പിരിവിൽ ഉണ്ടായത്. 2019-20 ൽ പിരിവ് 27,503 കോടി രൂപയായിരുന്നു.
Union Minister Nitin Gadkari announces a revised toll policy for national highways, ensuring fair concessions for commuters while funding infrastructure projects.