ചൂടെങ്കിലും ചക്കക്കാലം കൂടിയാണ് വേനൽ. എരിപൊരി ചൂടിലും മധുരം നിറയ്ക്കാൻ ചക്കയ്ക്ക് ആകും. മധുരത്തിനപ്പുറം ചക്കയ്ക്ക് ആരോഗ്യ ഗുണങ്ങളും ഏറെ. കറുമുറെ കൊറിക്കാനുള്ള ചക്ക വറുത്തത് മുതൽ വീഗൻ മീറ്റ് വരെയായി ഉപയോഗിക്കാവുന്ന സൂപ്പർഫുഡ് ആണ് ചക്ക. ചില ചക്കമാഹാത്മ്യങ്ങൾ നോക്കാം.

വലിപ്പത്തിൽ മാത്രമല്ല പോഷക ഗുണത്തിലും സമൃദ്ധമാണ് ചക്ക. കേരളത്തിനു പുറമേ കർണാടക, പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ചക്ക നൂറ്റാണ്ടുകളായി പ്രധാന ഭക്ഷണമാണ്. വലിപ്പത്തിനും രുചിക്കും അപ്പുറം ചക്കയിൽ ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ചക്ക കൊടും ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

ആഗോളതലത്തിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് വരെ ചക്ക പരിഹാരമാകുമെന്ന് ഭക്ഷ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. നെല്ല്, ഗോതമ്പ് തുടങ്ങിയ ജലം കൂടുതലായി ഉപയോഗിക്കുന്ന വിളകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ പരിചരണത്തോടെ വരണ്ട കാലാവസ്ഥയിലും ചക്ക വളരുന്നു. ചക്കയ്ക്ക് വളവും വളരെ കുറച്ചു മതി. കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിൽ അതുകൊണ്ടുതന്നെ ചക്ക മികച്ച ബദലായി മാറുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചക്ക ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാൽ സംസ്കരണത്തിന്റെയും സംഭരണത്തിന്റെയും പരിമിതി കാരണം ഇന്ത്യയുടെ വിളവിന്റെ 60% പാഴാകുന്നു. സമീപ കാലത്ത് സ്റ്റാർട്ടപ്പുകളും സംരംഭകരും ചക്കയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. നിരവധി ചക്ക ഉത്പന്നങ്ങൾ ഇതിലൂടെ വിപണിയിലെത്തുന്നു.

മാംസളമായ ഘടന ചക്കയ്ക്ക് വീഗൻ മീറ്റ് എന്ന നിലയ്ക്കും പ്രാധാന്യം നൽകുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ബർഗറുകൾ, ടാക്കോകൾ തുടങ്ങിയവയ്ക്ക് സസ്യ ബദലായി ചക്ക ഉപയോഗിക്കുന്നു. യുകെയിലെ ജാക്ക് & ബ്രൈ, യുഎസിലെ ദി ജാക്ക്ഫ്രൂട്ട് കമ്പനി തുടങ്ങിയ ബ്രാൻഡുകൾ ഇത്തരത്തിൽ ചക്കയെ വീഗൻ മീറ്റ് ആക്കുന്നതിൽ വിപ്ലവം സൃഷ്ടിക്കുന്നു.

ഇന്ത്യയിലും ബിരിയാണി , കബാബുകൾ , മധുരപലഹാരങ്ങൾ തുടങ്ങിയ ചക്ക വിഭവങ്ങളിൽ പരീക്ഷണം നടത്തുന്നുണ്ട്. കേരളത്തിൽ ചക്ക വരട്ടിയായും ചക്കപ്പുഴുക്കായും രൂപാന്തരം പ്രാപിക്കുന്ന ചക്കയ്ക്ക് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള പരമ്പരാഗത വിഭവങ്ങളുണ്ട്.

Discover why jackfruit is gaining global attention as a superfood and sustainable crop. From its nutritional benefits to its role in vegan diets, explore its culinary and environmental impact.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version