റൺവേ റീകാർപെറ്റിംഗ് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ച് വിമാന സർവീസുകൾ പതിവ് പോലെ പുനഃസ്ഥാപിച്ചു തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. 75 ദിവസത്തിനുള്ളിൽ 3.4 കിലോമീറ്റർ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ റൺവേ റീ കാർപ്പറ്റിങ് ആണിത് .

2015 ൽ റൺവേ റീകാർപെറ്റിങ് നടത്തിയ ശേഷം പത്തു വർഷത്തിന് ശേഷമാണ് ഇപ്പോൾ വിജയകരമായി പണി പൂർത്തിയാക്കുന്നത്.3.4 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പുതുക്കി പണിതത്.

2025 ജനുവരി 14നാണ് റീ കാർപ്പറ്റിങ് ജോലി ആരംഭിച്ചത്. വിമാനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാതെ റൺവേ റീകാർപ്പെറ്റ് ചെയ്യുക എന്ന വെല്ലുവിളി, പ്രതിദിനം 9 മണിക്കൂർ മാത്രം ഉപയോഗപ്പെടുത്തിയാണ് മറികടന്നത്.
ഈ കാലയളവിൽ, ശേഷിക്കുന്ന 15 മണിക്കൂറിനുള്ളിൽ റൺവേ പ്രതിദിനം ശരാശരി 80 വിമാനങ്ങൾ കൈകാര്യം ചെയ്തു. ഈ കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി ഒമ്പത് ലക്ഷത്തിലധികം പേര് യാത്ര ചെയ്തു. 2025 മാർച്ച് 30 മുതൽ വിമാന സർവീസുകൾ പതിവു ഷെഡ്യൂൾ പ്രകാരം പുനരാരംഭിക്കാനായി. ദക്ഷിണേന്ത്യയിലെ ബ്രൗൺഫീൽഡ് റൺവേകളിൽ ഇത് റെക്കോർഡ് ആണ്.

120 ലെയ്ൻ കിലോമീറ്റർ റോഡിന് തുല്യമായ, ഏകദേശം 50,000 മെട്രിക് ടൺ അസ്ഫാൽറ്റ് റൺവേ റീകാർപ്പെറ്റിംഗിനായി സ്ഥാപിച്ചു. 150,000 മീറ്റർ ഡക്റ്റ് പൈപ്പ് ശൃംഖല സ്ഥാപിച്ചു. 5.5 ലക്ഷം ചതുരശ്ര മീറ്ററിന്റെ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്ഗ്രഡേഷൻ പൂർത്തിയായി.

മൊത്തം 2.40 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഏരിയ റീകാർപെറ്റ് ചെയ്തു. 500 ജീവനക്കാരും തൊഴിലാളികളും 200-ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വിമാനത്താവളത്തിലെ റൺവേ അവസാനമായി റീകാർപെറ്റ് ചെയ്തത് 2015-ലാണ്.
Thiruvananthapuram International Airport completed its runway recarpeting in just 75 days, making it the fastest such project in South India. The 3.4 km long and 60 m wide runway was upgraded without major disruption to flights, with work done during a 9-hour daily window. Flights continued as usual during the remaining hours, handling about 80 flights a day. The project used 50,000 metric tonnes of asphalt and involved 500 workers and over 200 machines. It was the first recarpeting since 2015, and regular flight services resumed on March 30, 2025.