ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ഉള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഫലമായാണ് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്തത്.
സ്‌പൈസ് ജെറ്റ്, എമിറേറ്റ്‌സ്, ഇൻഡിഗോ എയർലൈനുകൾ നോർത്ത് ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻസും ഫ്ലൈ ദുബായിയും അവരുടെ വെബ്‌സൈറ്റുകളിൽ ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തതായി അറിയിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എമിറേറ്റ്‌സ് വിമാനം ഇകെ 513 റദ്ദാക്കി.
യുഎഇയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. മുൾട്ടാൻ, ലാഹോർ, സിയാൽകോട്ട്, കറാച്ചി, ഫൈസലാബാദ്, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടെയാണിത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കറാച്ചിയിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ്, ലാഹോറിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്, എയർ അറേബ്യ അബുദാബിയിൽ നിന്ന് മുൾട്ടാനിലേക്കുള്ള വിമാന സർവീസുകൾ എന്നിവയാണ് പ്രധാനമായും ബാധിക്കപ്പെട്ടത്. പാകിസ്ഥാൻ വേയോമാർതിർത്തി അടച്ചതിനാൽ ഖത്തർ എയവേയ്സ് പാകിസ്ഥാനിലേക്കുള്ള എല്ലാം വിമാനങ്ങളും നിർത്തിവെച്ചു.
Flights between UAE and India, Pakistan face cancellations and delays due to airspace restrictions amid India-Pakistan conflict; major airlines issue travel alerts.