ഇന്ത്യൻ ബോക്സിങ്ങിലെ ഇതിഹാസ താരമാണ് ഒളിംപിക് മെഡൽ ജേതാവ് മേരി കോം. സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം താരം ഇപ്പോൾ വീണ്ടും തലക്കെട്ടുകളിൽ നിറയുന്നു. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ബോക്സിങ് മത്സരങ്ങളിൽ നിന്നും നേടിയ സമ്പാദ്യത്തിനു പുറമേ ബ്രാൻഡ് എൻഡോഴ്സമെന്റുകൾ, ഗവൺമെന്റ് സമ്മാനത്തുകകൾ,
സ്വന്തം ജീവിതകഥ ബോളിവുഡ് സിനിമയായപ്പോൾ അതിൽ നിന്നും ലഭിച്ച ഫീസ് തുടങ്ങിയവയാണ് മേരി കോമിന്റെ ആസ്തി വർധിപ്പിക്കുന്നത്.

2012ലെ ഒളിമ്പിക്സ് മെഡൽ നേട്ടത്തിനു ശേഷം മണിപ്പൂർ സർക്കാരിൽ നിന്ന് മേരികോമിന് 50 ലക്ഷം രൂപയും രണ്ട് ഏക്കർ സ്ഥലവും ലഭിച്ചു;
ഇതിനുപുറമേ രാജസ്ഥാൻ, അസം, അരുണാചൽ പ്രദേശ് ഗവൺമെന്റുകളിൽ നിന്നായി 55 ലക്ഷം രൂപയോളവും അവർക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇതിനുപുറമേ ആദിവാസി കാര്യ മന്ത്രാലയത്തിൽ നിന്നും 10 ലക്ഷം രൂപയും ക്യാഷ് അവാർഡ് ലഭിച്ചു. ഇതുകൂടാതെ മറ്റ് നിരവധി ക്യാഷ് പ്രൈസുകളും മേരി കോമിനെ തേടിയെത്തി. ഒളിംപിക്സിനു ശേഷം മേരി കോമിന് ആകെ ഏഴ് കോടി രൂപ സമ്മാനയിനത്തിൽ ലഭിച്ചു എന്നാണ് കണക്ക്.

ദൈനിക് ജാഗ്രൻ റിപ്പോർട്ട് പ്രകാരം മേരി കോമിന്റെ ആകെ ആസ്തി ഏകദേശം 33-42 കോടി രൂപയാണ്. എന്നാൽ ചില ഓൺലൈൻ മീഡിയയിലെ കണക്കുകൾ പ്രകാരം 82 കോടി രൂപയാണ് അവരുടെ ആസ്തി. മെഴ്സിഡേഴ്സ് ബെൻസ് ജിഎൽഎസ് എസ് യുവി അടക്കമുള്ള ആഢംബര വാഹനങ്ങളും താരത്തിന്റെ പക്കലുണ്ട്

Indian boxing legend Mary Kom has an estimated net worth between ₹33 crore and ₹82 crore, with earnings from endorsements, government awards, and public appearances.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version