കമ്പനിയുടെ പേരിൽ എടുത്ത വായ്പകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ബൈജൂസ് സഹസ്ഥാപകയും സിഇഒ ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്. വായ്പകൾ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടുവെന്ന ആരോപണങ്ങൾ നിഷേധിച്ച ദിവ്യ അമേരിക്കയിൽ നിയമപോരാട്ടം നടത്താനുള്ള ഫണ്ട് പോലും കൈവശമില്ലെന്ന് അവകാശപ്പെടുന്നു.

ആരോപിക്കപ്പെടുന്നതുപോലെ തങ്ങളുടെ കൈവശം കുറേ പണമുണ്ടായിരുന്നെങ്കിൽ നിയമപോരാട്ടം നടത്താൻ വേറെ പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു. യുഎസ്സിലെ കേസുകളിൽ ഹാജരാകുന്നതിന് വലിയ തുകയാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. കോടതികൾ തങ്ങൾക്കെതിരെ തുടർച്ചയായി വിധി പറയുകയാണ്. ആവശ്യത്തിന് പണമില്ലാത്തതിനാൽ അഭിഭാഷകരെ വെയ്ക്കാൻ സാധിക്കുന്നില്ല. വായ്പയെടുത്ത പണം തങ്ങളുടെ കൈവശമുണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യമുണ്ടാവില്ലായിരുന്നു-ദിവ്യ പറഞ്ഞു.

വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബൈജൂസിന്റെ സ്ഥാനം കോടതി മുറികളിൽ അല്ലെന്നും ക്ലാസ് മുറികളിലാണെന്നും ദിവ്യ കൂട്ടിച്ചേർത്തു. പണം സംബന്ധിച്ച കാര്യങ്ങൾ തന്നെ വലിയ രീതിയിൽ ബാധിക്കാറില്ല. അത് വരുന്നു, പോകുന്നു എന്ന തരത്തിലേ കാണാറുള്ളൂ. എന്നാൽ അതിന്റെ പേരിൽ തങ്ങൾക്കെതിരെ നടക്കുന്ന വ്യക്തിപര അധിക്ഷേപങ്ങൾ തികച്ചും അന്യായമാണ്- അവർ പറഞ്ഞു

Byju’s co-founder Divya Gokulnath refuted allegations of diverting company loans, stating she and Byju Raveendran lack funds for costly US legal representation. She also spoke about unfair personal attacks and intimidation tactics, reaffirming their commitment to Byju’s as a ‘Make in India’ success story.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version