മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയിൽ എത്തിക്കാനുള്ള നീക്കവുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL). പ്രാദേശിക സ്റ്റോറുകളുമായി സഹകരിച്ചാണ് കമ്പനി എഫ്എംസിജി മേഖലയിൽ താങ്ങാനാവുന്ന വിലയുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 60 കോടി ഉപഭോക്താക്കളെയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർസിപിഎൽ ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു.
റിലയന്‍സ് സ്റ്റോറുകളിലെ ഓഫറുകളും ഉത്പന്നങ്ങളും ചെറു സ്റ്റോറുകളിലും ലഭ്യമാക്കുന്ന നീക്കമാണ് റിലയൻസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഉപഭോക്താക്കൾക്ക് വിലക്കുറവും പ്രാദേശിക സ്റ്റോറുകള്‍ക്ക് മികച്ച ലാഭവിഹിതവുമാണ് റിലയൻസ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിതരണ ശൃംഖല ശക്തിപ്പെടുത്താനും, മാര്‍ക്കറ്റ് വിഹിതം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും എന്നാണ് റിലയന്‍സിന്റെ കണക്കുകൂട്ടൽ. അതോടൊപ്പം ആര്‍സിപിഎല്ലിന്റെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാനും എഫ്എംസിജി മേഖലയിൽ കരുത്ത് കൂട്ടാനും നീക്കം ഗുണം ചെയ്യും.

ഇന്ത്യയിലെ ജനങ്ങളിലെ നല്ലൊരു ശതമാനവും മധ്യവർഗക്കാരാണ്. ആ വിഭാഗത്തിനു വേണ്ടി ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ
വിലക്കുറവിൽ എത്തിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. എച്ച്യുഎൽ, ഐടിസി, നെസ്ലെ, ഡാബർ തുടങ്ങിയ ബ്രാൻഡുകളുമായാണ് റിലയൻസിന്റെ എഫ്എംസിജി മത്സരം.
Reliance Consumer Products Limited (RCPL) aims to reach 600 million customers by offering affordable FMCG products through collaboration with local stores, targeting middle-class families with quality goods at accessible prices.