തുടർച്ചയായ രണ്ട് പാദങ്ങളിൽ ലാഭം കൊയ്ത് പൊതുമേഖലാ ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ. പതിനേഴ് വർഷങ്ങൾക്കു ശേഷമാണ് ബിഎസ്എൻഎൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 280 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്റെ അറ്റാദായം. മുൻകാലത്തെ അപേക്ഷിച്ച് സാമ്പത്തിക വർഷത്തിലെ നഷ്ടം 58 ശതമാനം കുറയ്ക്കാനും ബിഎസ്എൻഎല്ലിനായി.  

ലാഭം കൊയ്ത് BSNL, 17 വർഷത്തിനിടെ ആദ്യം! BSNL delivers first back-to-back quarter profits in 17 years

ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ബിഎസ്എൻഎൽ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ ലാഭത്തിലേക്കുള്ള മടങ്ങിവരവ്. മൂന്നാം പാദത്തിൽ 262 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാൽ നാലാം പാദത്തിൽ ഇത് മറികടന്ന് 280 കോടി രൂപയാകുകയായിരുന്നു. ഇതോടെ 2025 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള നഷ്ടം 2247 കോടി രൂപയായി ബിഎസ്എൻഎൽ കുറച്ചു.

BSNL achieves its first back-to-back quarterly net profits in 17 years, reporting ₹280 crore in Jan-Mar FY25 and ₹261 crore in Q3 FY25. This turnaround is driven by strategic reforms and record investments in 4G and fiber expansion, significantly reducing annual losses

Share.

Comments are closed.

Exit mobile version