അഞ്ച് വിദേശ സർവകലാശാലകൾ കൂടി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പുതിയ വിദേശ സർവകലാശാലകൾ വരുന്നത്. യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഔപചാരികമായി ലെറ്റേഴ്സ് ഓഫ് ഇന്റന്റ് നൽകിയിരിക്കുകയാണ്.  

അഞ്ച് വിദേശ സർവകലാശാലകൾ കൂടി ഇന്ത്യയിലേക്ക്, Five foreign universities announce campus in India

യുകെയിൽ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് യോർക്ക്, അബർഡീൻ യൂണിവേഴ്സിറ്റി എന്നിവയ്ക്കു പുറമേ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഎസ്എ), ഐഇഡി ഇസ്റ്റിറ്റ്യൂട്ടോ യൂറോപ്പോ ഡി ഡിസൈൻ (ഇറ്റലി), വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി (ഓസ്ട്രേലിയ) എന്നിവയാണ് വരാനിരിക്കുന്ന വിദേശ സർവകലാശാലകൾ. ഇവയിൽ യുകെയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നാണ് അബർഡീൻ സർവകലാശാല. ഇന്ത്യയിൽ കാമ്പസിന് അനുമതി ലഭിക്കുന്ന ആദ്യ സ്കോട്ടിഷ് സർവകലാശാല കൂടിയാണിത്.

2026 ഡിസംബറോടെ ഈ സർവകലാശാലകളിൽ പ്രവേശനം ആരംഭിക്കും എന്നാണ് വിവരം. മഹാരാഷ്ട്ര സർക്കാരും സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും (CIDCO) ചേർന്നാണ് സംരംഭം. വിദ്യാർത്ഥികൾക്ക് രാജ്യം വിടാതെ തന്നെ ലോകോത്തര അന്താരാഷ്ട്ര വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം.

ഇതിനുപുറമേ വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി ചെന്നൈയിൽ രണ്ടാമത്തെ കാമ്പസും സ്ഥാപിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

The UGC has issued Letters of Intent to five globally renowned foreign universities, including University of York and Illinois Institute of Technology, to establish campuses in Mumbai and Navi Mumbai. Admissions are expected by December 2026, boosting India’s international education goals under NEP 2020.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version