വലിയ സമ്പത്തിന്റെ ലോകത്തു നിന്നും ഒന്നുമില്ലായ്മയിലേക്ക് വീണ എത്രയോ പേരുണ്ട്. തമിഴ് സിനിമാതാരം സത്യന്റെ ജീവിതവും അത്തരത്തിലുള്ളതാണ്.
2000ത്തിലാണ് കോയമ്പത്തൂർ സ്വദേശിയായ സത്യൻ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. നായകനായാണ് സത്യൻ ആദ്യ ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് വേഷങ്ങൾ കുറഞ്ഞു. ഇതോടെ അദ്ദേഹം ഹാസ്യ റോളുകളിലേക്ക് മാറി. വിജയ് നായകനായ നൻപനിൽ അടക്കം മികച്ച വേഷമാണ് അദ്ദേഹത്തിന്റേത്.

കോയമ്പത്തൂരിലെ വലിയ ഭൂവുടമകളായിയുരുന്നു സത്യന്റെ കുടുംബത്തിന് 500 ഏക്കറോളം ഭൂമി സ്വന്തമായുണ്ടായിരുന്നു. അഞ്ച് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആഢംബര ബംഗ്ലാവിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാൽ സത്യന്റെ പിതാവ് നിരവധി സിനിമകൾ നിർമിച്ചു, അവയെല്ലാം പരാജയപ്പെട്ടതോടെ സ്വത്തുക്കൾ നഷ്ടമാകുകയായിരുന്നു. ഇപ്പോൾ കുടുംബവീട് വിറ്റ് ചെന്നൈയിൽ താമസിക്കുകയാണ് സത്യൻ.
Tamil actor Sathyan, who once owned 500 acres and a mansion, lost everything after his family’s film production ventures failed. He now lives in Chennai after selling their ancestral home.