ട്രെയിനുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായാണ് രാജ്യമെങ്ങും പദ്ധതി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ സിസിടിവികൾ സ്ഥാപിച്ചത് വൻ വിജയമായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ട്രെയിനുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതെന്നും റെയിൽവേ അറിയിച്ചു.

ഓരോ കോച്ചിലും നാലുവീതവും എഞ്ചിനുകളിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കാനാണ് തീരുമാനം. രാജ്യമെങ്ങുമുള്ള ട്രെയിനുകളിലെ 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ഇത്തരത്തിൽ ക്യാമറ ഘടിപ്പിക്കാനാണ് റെയിൽവേ അനുമതി നൽകിയിരിക്കുന്നത്.
എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന തരത്തിലുള്ള 360 ഡിഗ്രി ഡോം ക്യാമറകളാണ് (Dome-type CCTV cameras) പദ്ധതിയനുസരിച്ച് രാജ്യത്തെ ട്രെയിനുകളിൽ ഘടിപ്പിക്കുക. കുറഞ്ഞ വെളിച്ചത്തിലും പ്രവർത്തിക്കുന്ന തരത്തിലുള്ള ക്യാമറകളാണ് ഇവ. കോച്ചുകളിൽ വാതിലിനടുത്ത്, കോമൺ ഏരിയ എന്നിവിടങ്ങളിലാണ് ക്യാമറകൾ വരുന്നത്. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും.
Indian Railways is enhancing passenger safety by deploying advanced CCTV systems in all 74,000 coaches and 15,000 locomotives, integrating AI for smarter monitoring.