ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ കേബിൾ പാലവുമായി കർണാടക. ശിവമോഗ ശരാവതി കായലിനു (Sharavathi backwaters) കുറുകെയുള്ള അമ്പർഗൊട്ലു-കലസവള്ളി (Ambargodlu-Kalasavalli ) പാലത്തിന്റെ നീളം 2.4 കിലോമീറ്ററാണ്.

പാലത്തിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. കർണാകയിലെ ഏറ്റവും നീളമുള്ളതും രാജ്യത്തെ രണ്ടാമത്തെ നീളമേറിയതുമായ കേബിൾ-സ്റ്റേയ്ഡ് പാലമാണിത് (cable stayed bridge). 472 കോടി രൂപ ചിലവിൽ നിർമിച്ച പാലം സാഗർ (Sagar), ഹൊസനഗര (Hosanagara) താലൂക്കുകളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും. ഇതോടൊപ്പം സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം (Sigandur Chowdeshwari Temple), കൊല്ലൂർ മൂകാംബികെ ക്ഷേത്രം (Kollur Mookambike temple) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും പാലത്തിലൂടെ സുഗമമാകും.

മുൻപ് കായൽ മുറിച്ചുകടക്കാൻ പ്രദേശവാസികൾ ബാർജ് സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. 2019 മാർച്ച് മാസത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) നിർമാണ പദ്ധതിക്ക് അനുമതി നൽകിയത്. MoRTH ഇന്ത്യയിൽ അംഗീകരിച്ച എട്ടാമത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ-സ്റ്റേ കം-ബാലൻസ്ഡ് കാന്റിലിവർ പാലം കൂടിയാണിത്. 2019ൽത്തന്നെ നിർമാണം ആരംഭിച്ചു. മധ്യപ്രദേശ് ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിനായിരുന്നു (Dilip Buildcon Ltd) നിർമാണച്ചുമതല.

Sharavathi bridge Karnataka, second longest cable bridge India, Ambargodlu Kalasavalli bridge, Nitin Gadkari inauguration, Dilip Buildcon, Karnataka connectivity, MoRTH infrastructure project, Sigandur temple access, Kollur Mookambika temple route

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version