അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോനി (MS Dhoni) ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങൾ എപ്പോഴും വാർത്തകളിൽ നിറയുന്നു. 120 മില്യൺ ഡോളർ അഥവാ 1000 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. നിലവിൽ ഐപിഎൽ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ തുടങ്ങിയവയിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനം. ഇതിനു പുറമേ നിരവധി നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നു.
ഐപിഎല്ലിന്റെ 18 സീസണുകളിൽ നിന്നു മാത്രമായി താരം 200 കോടിയിലധികം സമ്പാദിച്ചതായാണ് കണക്ക്. റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപങ്ങളുള്ള ധോനിക്ക് റാഞ്ചി, മുംബൈ, പൂണെ, ഡെറാഡൂൺ എന്നിവിടങ്ങളിൽ ആഢംബര വസതികളുണ്ട്. 2025ലെ കണക്ക് പ്രകാരം 800 കോടി രൂപയാണ് ധോണിയുടെ ബ്രാൻഡ് വാല്യു. അതുകൊണ്ടുതന്നെ 70ലധികം ബ്രാൻഡുകളുടെ മുഖമാണ് അദ്ദേഹം.
Explore MS Dhoni’s ₹1,000 crore net worth in 2025, covering his IPL earnings, extensive brand endorsements, real estate, and luxury bike collection.