എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിൽ പുതിയ നീക്കം. നിലവിലുള്ള തകർന്ന ബസ് സ്റ്റേഷന് പിന്നിലുള്ള കാരിക്കാമുറിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് ആധുനിക ബസ് ടെർമിനൽ നിർമിക്കാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. നേരത്തെ സ്മാർട്ട്സിറ്റി ഫണ്ട് ഉപയോഗിച്ച് പരസ്പരം ഭൂമി കൈമാറുന്ന പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.

പദ്ധതിക്കായി 15 കോടി രൂപയുടെ ഫണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഗ്ദാനം ചെയ്തതായും ഇതിനായുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പദ്ധതിക്കായി കെഎംആർഎൽ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ വാഗ്ദാനം ചെയ്ത സ്മാർട്ട്സിറ്റി പദ്ധതിയിൽ സ്വകാര്യ ബസുകൾക്ക് പ്രവേശനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ടെർമിനലാണ് കെഎസ്ആർടി ഒരുക്കുന്നത്. നിലവിലുള്ള ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം സ്വകാര്യ കമ്പനികൾക്ക് ഷോപ്പിംഗ് മാളോ പഞ്ചനക്ഷത്ര ഹോട്ടലോ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകും ഇത് കോർപ്പറേഷന് അധിക വരുമാനം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
KSRTC is set to build a modern bus terminal at Karikkamuri with ₹15 crore in state aid, replacing the old Ernakulam bus station.