ഹൈദരാബാദിൽ ടെക്നോളജി ഹബ്ബുമായി ജാപ്പനീസ് കമ്പനി ടോഹോ കോക്കി (Toho Koki Seisakusho Co).
ഇന്ത്യൻ കമ്പനികൾക്കും ഗവേഷകർക്കും ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിൽ പങ്കാളികളാകാനുള്ള അവസരം സൃഷ്ടിക്കുന്ന കെമിക്കൽ മെക്കാനിക്കൽ പോളിഷിംഗ് (CMP) പാഡ് ടെക്നോളജീസ് ഹബ്ബാണ് കമ്പനി സ്ഥാപിക്കുക. തെലങ്കാന സർക്കാറിന്റെ ഹാർഡ്‌വെയർ പ്രോട്ടോടൈപ്പിംഗ് സെന്ററായ ടി-വർക്ക്സുമായി സഹകരിച്ചാണ് ഇന്ത്യയിലെ ആദ്യ സിഎംപി ഹബ് വരുന്നത്.

Toho Koki Hyderabad

ഏകദേശം എട്ട് കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന പുതിയ ഹബ് പഠനം, പ്രകടനം, സഹകരണം എന്നിവയ്ക്കുള്ള ഓപ്പൺ ആക്സസ് സൗകര്യമായി പ്രവർത്തിക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഇന്ത്യയിൽ ആദ്യമായി ലോകോത്തര CMP സാങ്കേതികവിദ്യകൾ നേരിട്ടറിയാനും അനുഭവിക്കാനുമുള്ള വേദി ഇതിലൂടെ ലഭ്യമാകും.

Japanese firm Toho Koki is setting up a Chemical Mechanical Polishing (CMP) Pad Technologies hub in Hyderabad in collaboration with T-Works.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version