ചരക്ക് വരുമാനത്തിൽ (Freight Earnings) ചരിത്രനാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് മാസത്തിലെ കണക്ക് പ്രകാരം റെയിൽവേയുടെ ചരക്ക് വരുമാനം 14,100 കോടി രൂപയായി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്. സ്റ്റീൽ, കൽക്കരി തുടങ്ങിയ പ്രധാന മേഖലകളിലെ ശക്തമായ പ്രകടനവും മറ്റ് കാർഗോ വിഭാഗങ്ങളിലെ വൈവിധ്യവൽക്കരണവുമാണ് വൻ വളർച്ചയ്ക്ക് കാരണമായത്.

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഓഗസ്റ്റിലെ മൊത്തം ഫ്രൈറ്റ് വോളിയം 130.9 ദശലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 120.6 ദശലക്ഷം ടണ്ണായിരുന്നു, അതായത് 8.5% വളർച്ച. കൽക്കരി ഫ്രൈറ്റ് ലോഡിംഗിൽ 9% വളർച്ച, ഫിനിഷ്ഡ് സ്റ്റീലിൽ 22% വളർച്ച, വളങ്ങളിൽ മികച്ച വളർച്ച, മിനറൽ ഓയിൽ 4.5%, ആഭ്യന്തര കണ്ടെയ്നറുകളിൽ 6%, എക്സിം കണ്ടെയ്നറുകളിൽ (കയറ്റുമതിയും ഇറക്കുമതിയും) 5%, മറ്റ് ഗുഡ്സിൽ 31% വളർച്ച എന്നിങ്ങനെയാണ് കണക്കുകൾ.
Indian Railways achieved a historic milestone in August with a record ₹14,100 crore in freight earnings, driven by strong performance in key sectors.