മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററുമായി (NMACC) പങ്കാളിത്തത്തിന് തുടക്കം കുറിച്ച് ഖത്തർ സർക്കാരിന്റെ ഔദ്യോഗിക ടൂറിസം അതോറിറ്റി ബ്രാൻഡ് വിസിറ്റ് ഖത്തർ (Visit Qatar). ഖത്തറിലെ പ്രശസ്ത ഡെസ്റ്റിനേഷനുകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ഇൻസ്റ്റലേഷൻ സെന്റർ ആണ് വിസിറ്റ് ഖത്തർ ആരംഭിച്ചിരിക്കുന്നത്.

വിസിറ്റ് ഖത്തറിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഇൻസ്റ്റലേഷൻ ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ നാല് സ്ഥലങ്ങൾ പ്രദർശിപ്പിക്കുന്ന എൽഇഡി അനുഭവമാണ് ഇൻസ്റ്റലേഷൻ. ഇൻലാൻഡ് സീ, സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, റിച്ചാർഡ് സെറയുടെ East-West/West-East in Zekreet തുടങ്ങിയവയുടെ ദൃശ്യങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.