അബുദാബിയിലെ ഗതാഗത മേഖലയിൽ സ്വയംനിയന്ത്രിത ഡെലിവെറി വാഹനങ്ങൾ (Autonomous delivery vehicles) പരീക്ഷണ ഓട്ടം ആരംഭിച്ചു. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ മനുഷ്യസഹായം ഇല്ലാതെ തന്നെ ഓർഡർ അനുസരിച്ച് പാർസലുകൾ വീടുകളിൽ എത്തിക്കും. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്വയംനിയന്ത്രിത ഡെലിവെറി വാഹനങ്ങളുടെ പ്രവർത്തനം.

നിലവിൽ മസ്ദാർ സിറ്റിയിലാണ് (Masdar City) ഓട്ടോ ഡെലിവെറി വെഹിക്കിൾ പദ്ധതി ആരംഭിച്ചിരിക്കുന്നത്. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന ഈ വാഹനങ്ങൾക്ക് ക്യാമറയും സെൻസറുമടക്കമുള്ള സംവിധാനങ്ങളിലൂടെ അപകടം ഒഴിവാക്കാനാകും. ഇന്റഗ്രേറ്റഡ് ട്രോൻസ്പോർട്ട് സെന്റർ (ITC) നടപ്പിലാക്കുന്ന പദ്ധതിയിലെ വാഹനം വികസിപ്പിച്ചത് കെ 2 വിന്റെ (K2) ഉപകമ്പനിയായ ഓട്ടോഗോയാണ് (Autogo). 7Xന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സും (EMX) പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
Abu Dhabi begins a trial of AI-powered, driverless delivery vehicles in Masdar City, using sensors and cameras to deliver parcels safely.