ടൂറിസം, ഐടി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME), ഹരിത ഊർജ്ജം എന്നീ മേഖലകളിൽ ശക്തമായ മുന്നേറ്റം നടത്തി കേരളം. എംഎസ്എംഇ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (MSME export promotion council) നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Kerala MSME IT growth

2021-22, 2024-25 കാലയളവിൽ കേരളം 70916 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ ആകർഷിച്ചതായി Investment, Growth & Development between 2021-22 to 2024 in progressive Kerala എന്ന പഠനം വ്യക്തമാക്കുന്നു. റിപ്പോർട്ട് ചെയ്ത കാലയളവിൽ 23728 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പൂർത്തിയായി. ഇതിനുപുറമേ 10780 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ 303720 കോടി രൂപയുടെ മൂല്യമുള്ളവയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി. സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കണോമിയിൽ (CMIE) നിന്നാണ് റിപ്പോർട്ടിലെ ഡാറ്റ ശേഖരിച്ചിരിക്കുന്നത്.

A study reveals Kerala’s strong growth in tourism, IT, and MSME sectors, attracting ₹70,916 crore in new investments between 2021-2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version