മുൻകൂട്ടി ബുക്ക് ചെയ്ത സുരക്ഷാ പരിശോധനാ സ്ലോട്ടുകൾ (pre-booked security check slots) പരീക്ഷിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് വിമാനത്താവളങ്ങൾ (Adani group airports). യാത്രക്കാർക്ക് സുരക്ഷാ സ്ക്രീനിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവദിക്കുന്നതിലൂടെ നീണ്ട ക്യൂവും കാത്തിരിപ്പ് സമയവും കുറയ്ക്കാൻ ഇത് സഹായിക്കും.

രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളാണ് നിലവിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (Adani Airport Holdings) കൈകാര്യം ചെയ്യുന്നത്. യാത്രക്കാർക്ക് സുരക്ഷാ ചെക്ക്പോയിന്റ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവദിക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം രാജ്യത്ത് ആദ്യമാണ്. നിലവിൽ നെതർലാൻഡ്സിലെ ആംസ്റ്റർഡാം വിമാനത്താവളം, ലണ്ടണിലെ ഹീത്രോ വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.
Adani Group airports will pilot a new system allowing passengers to pre-book security check slots to reduce waiting times and queues.