2032 ആകുമ്പോഴേക്കും എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ 75000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ ട്രേഡ് സെന്ററിൽ എയ്‌റോഡെഫ് കോൺ’25 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങൾ വൈകിപ്പിക്കരുതെന്ന് ആഗോള കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് എല്ലാ ജില്ലയിലും നിക്ഷേപത്തിന് തയ്യാറാണ്. സായുധ സേനാംഗങ്ങൾ, ശാസ്ത്രജ്ഞർ, വ്യാവസായിക സംരംഭകർ, നിക്ഷേപകർ എന്നിവർക്കൊപ്പം സർക്കാർ എപ്പോഴും നിലകൊള്ളും. തമിഴ്‌നാട് പ്രതിരോധ വ്യാവസായിക ഇടനാഴി ഈ മേഖലയ്ക്ക് വഴിത്തിരിവായി മാറിയതായും സംസ്ഥാനം ദേശീയ ഉത്പാദന കേന്ദ്രമായി മാറണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
tamil nadu cm m.k. stalin announced the state’s goal to attract ₹75,000 crore in aerospace and defence investment by 2032.
