വന്ദേ ഭാരത് 4.0 എന്ന പേരിൽ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ പുതിയ പതിപ്പ് വികസിപ്പിക്കാൻ ഇന്ത്യ. ഒന്നര വർഷത്തിനുള്ളിൽ ഇവ തയ്യാറാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന തരത്തിൽ 2047ഓടെ 7000 കിലോമീറ്റർ ഡെഡിക്കേറ്റഡ് പാസഞ്ചർ കോറിഡോറുകൾ വികസിപ്പിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

52 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വന്ദേ ഭാരത് 3.0 ആണ് ഇന്ത്യ നിലവിൽ പ്രവർത്തിപ്പിക്കുന്നത്. വന്ദേ ഭാരത് 4.0 ആഗോള നിലവാരമായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. പുതിയ പതിപ്പ് ടോയ്ലറ്റുകൾ മെച്ചപ്പെടുത്തുന്നതിലും സീറ്റുകൾ മെച്ചപ്പെടുത്തുന്നതിലും കോച്ചുകളുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും-അദ്ദേഹം പറഞ്ഞു.
railway minister ashwini vaishnaw announced that vande bharat 4.0, a new version of the semi-high-speed train, will be ready within one and a half years.