കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നിർമിച്ച ഏറ്റവും പുതിയ കപ്പലായ ഡ്രെഡ്ജ് ഗോദാവരിയിലൂടെ ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DCI) ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’ (Dredge Godavari), ലോകത്തിലെതന്നെ ആദ്യത്തെ 12000 ചതുരശ്ര മീറ്റർ ബീഗിൾ സീരീസ് ഡ്രെഡ്ജർ കൂടിയാണ്.

dci launches dredge godavari

12000 ക്യുബിക് മീറ്റർ കപ്പാസിറ്റിയുള്ള സക്ഷൻ ഹോപ്പർ ഡ്രഡ്ജറാണിത്. നെതർലൻഡ്സിലെ റോയൽ ഐഎച്ച്സിയുമായി സഹകരിച്ചാണ് നിർമാണം. 127 മീറ്റർ നീളവും 28.4 മീറ്റർ വീതിയുമാണ് ഡിസിഐ ഡ്രഡ്ജ് ഗോദാവരിക്കുള്ളത്. വലിയ ചരക്കുകപ്പലുകൾക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തിൽ തുറമുഖ നവീകരണം, കപ്പൽ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2022 മാർച്ചിലാണ് ഡ്രഡ്ജറിന്റെ നിർമാണം ആരംഭിച്ചത്.

അത്യാധുനിക സാങ്കേതികവിദ്യയും ആധുനിക എഞ്ചിനീയറിംഗ് സവിശേഷതകളും ഉപയോഗിച്ച് രൂപകൽhന ചെയ്‌ത ഡ്രഡ്ജ് ഗോദാവരി, അടുത്ത തലമുറ ഡ്രെഡ്ജറുകളെ പ്രതിനിധീകരിക്കുന്നതായും സമാനതകളില്ലാത്ത കാര്യക്ഷമത, കൃത്യത, പരിസ്ഥിതി സുസ്ഥിരത എന്നിവ നൽകുന്നതായും ഡിസിഐ പ്രതിനിധി അറിയിച്ചു. 

DCI launches ‘Dredge Godavari,’ the largest dredger in India, built by CSL. With 12000 CBM capacity, it’s key for port and channel maintenance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version