അടുത്ത വർഷത്തോടെ ആറ് ബോയിംഗ് P-8I പോസിഡോൺ ലോംഗ് റേഞ്ച് സമുദ്ര നിരീക്ഷണ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് 4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കാൻ നാവികസേന ഒരുങ്ങുന്നതായി ഇന്ത്യൻ ഡിഫൻസ് റിസേർച്ച് വിംഗ് റിപ്പോർട്ട് ചെയ്യുന്നു. ചൈന, പാകിസ്താൻ തുടങ്ങിയ എതിരാളികളിൽ നിന്നുള്ള സബ്മറൈൻ ഭീഷണികൾക്കിടെ ഇന്ത്യയുടെ നിരീക്ഷണ ശക്തി ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കും.

യുഎസ് താരിഫ് വർധന കരണമായുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കാൻ ബോയിംഗ് പ്രതിനിധി സംഘവുമായി ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന ഉന്നതതല ചർച്ചകൾ സഹായിച്ചതായും ഇത് വേഗത്തിലുള്ള സിസിഎസ് ക്ലിയറൻസിന് വഴിയൊരുക്കിയതായുമാണ് റിപ്പോർട്ട്. ഡിആർഡിഒയുടെ NASM-MR മിസൈലുകളുടെ ഓഫ്സെറ്റുകൾ, തദ്ദേശീയവൽക്കരണം, സംയോജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സെപ്റ്റംബറിലെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തെ തുടർന്നാണ് ഈ വഴിത്തിരിവ്.
2025 ഓഗസ്റ്റിൽ പ്രതിരോധ മന്ത്രാലയം (MoD) സംഭരണം നിർത്തിവച്ചതോടെ P-8I പ്രതിസന്ധിയിലായിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തിയതിനാൽ ചിലവ് ഏകദേശം 50% വർധിച്ച് 3.6-4 ബില്യൺ ഡോളറായതായിരുന്നു പ്രധാന കാരണം. ജൂലൈയിൽ അവതരിപ്പിച്ചപ്പോൾ തുടക്കത്തിൽ 2.42 ബില്യൺ ഡോളറായി കണക്കാക്കിയിരുന്ന ഈ കരാറിന്റെ വർധന പുനർമൂല്യനിർണയത്തിന് കാരണമായി. തുടർന്ന് എയർബസ് C-295 MRMR വകഭേദങ്ങൾ പോലുള്ള ബദലുകൾ ഇന്ത്യ തിരഞ്ഞിരുന്നു.
| indian navy is nearing a $4 billion deal to procure 6 more boeing p-8i maritime surveillance aircraft to counter submarine threats from china and pakistan. |
