2026 ജനുവരിയോടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വാണിജ്യ റോക്കറ്റ് വിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ്. മുൻ ഐഎസ്ആർഒ എഞ്ചിനീയർമാർ ആരംഭിച്ച കമ്പനി, ഇന്ത്യയിലും ആഗോളതലത്തിലും ഉപഗ്രഹ വിക്ഷേപണങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുള്ള വലിയ ചുവടുവെപ്പ് നടത്താൻ തയ്യാറെടുക്കുകയാണ്.

2026 ജനുവരിയോടെ തങ്ങളുടെ ആദ്യത്തെ വാണിജ്യ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാകുമെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സ്ഥിരീകരിച്ചു. 2022ലെ വിക്രം-എസ് വിക്ഷേപണം ഉൾപ്പെടെയുള്ള വിജയകരമായ പരീക്ഷണ പറക്കലുകൾ കമ്പനി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ ദൗത്യം സ്കൈറൂട്ടിനെ പരീക്ഷണത്തിൽ നിന്ന് പൂർണ്ണ വാണിജ്യ പ്രവർത്തനങ്ങളിലേക്ക് മാറ്റും. ഒരു റോക്കറ്റ് നിർമ്മിക്കാൻ ഏകദേശം എട്ട് മുതൽ ഒമ്പത് മാസം വരെ എടുക്കും, 2–3 മില്യൺ ഡോളർ ചിലവാകും. ഓരോ വിക്ഷേപണത്തിലൂടെയും ഇരട്ടി വരുമാനം പ്രതീക്ഷിക്കുന്നതായി സ്കൈറൂട്ട് സിഇഒ പവൻ ചന്ദന പറഞ്ഞു.
തുടക്കത്തിൽ മൂന്ന് മാസത്തിലൊരിക്കൽ വിക്ഷേപണം നടത്താനും പിന്നീട് 2027 ആകുമ്പോഴേക്കും പ്രതിമാസം ഒന്നായി വർധിപ്പിക്കാനുമാണ് സ്കൈറൂട്ട് പദ്ധതിയിടുന്നത്. ഇതുവരെ കമ്പനി നിക്ഷേപകരിൽ നിന്ന് 95 മില്യൺ ഡോളർ (ഏകദേശം ₹850 കോടി) സമാഹരിച്ചു. റോക്കറ്റ് ഉത്പാദനം വിപുലീകരിക്കുന്നതിനും വിക്ഷേപണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ ഫണ്ടിംഗ് ഉപയോഗിക്കാനാണ് പദ്ധതി
skyroot aerospace, the hyderabad space startup, is set to launch india’s first private commercial rocket by january 2026, targeting global satellite launches.
