വന്ദേഭാരതിലെ എയർ സസ്പെൻഷൻ സിസ്റ്റം കിടു! 180 കിലോമീറ്ററിൽ കുതിച്ച വന്ദേഭാരതിൽ ഒരു തുള്ളി വെള്ളം തുളുമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ രാജ്യം മുഴുവൻ എത്താൻ യാത്രക്കാർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാമെങ്കിലും, അതിന്റെ സൗകര്യവും, സ്റ്റെബിലിറ്റിയും രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രകളെ മാറ്റിമറിക്കും, യാത്രക്കാരുടെ ട്രാവൽ ക്വാളിറ്റിയും!
യാത്രക്കാർക്ക് വേഗതയേറിയതും സുഖസൌകര്യങ്ങളുള്ളതും നൂതനമായ സുരക്ഷയുള്ളതുമായ യാത്ര ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ അതിന്റെ അഡ്വാന്റേജുകൾ കൊണ്ട് അത്ഭുതപ്പെടുത്തും. വിശാലമായ സ്ലീപ്പർ ബെർത്തുകൾ, ഓൺബോർഡ് വൈ-ഫൈ, ചാർജിംഗ് പോയിന്റുകൾ, ദൈർഘ്യമേറിയ റൂട്ടുകൾക്കായി രൂപകൽപ്പന ചെയ്ത ഇന്റീരിയറുകൾ എന്നിവ ട്രെയിനിൽ ഉണ്ടാകും. ഇന്ത്യൻ യാത്രക്കാർക്ക്, നിലവിലുള്ള സ്ലീപ്പർ ഓപ്ഷനുകളേക്കാൾ കൂടുതൽ സുഖകരവും വളരെ വേഗത്തിലുള്ളതുമായ രാത്രികാല യാത്രകൾ ഇത് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള മിക്ക സർവീസുകളേക്കാളും ഉയർന്ന വേഗത ഈ ട്രെയിൻ ഉറപ്പാക്കുന്നു. പൊതുജനങ്ങൾക്കിടയിൽ വളരെയധികം വൈറലായ ഒരു സവിശേഷത, വന്ദേഭാരത് സ്ലീപ്പറിന്റെ സ്റ്റെബിലിറ്റിയാണ്.
കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ വേളയിൽ, വന്ദേ ഭാരത് സ്ലീപ്പർ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചു. ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രധാന നാഴികക്കല്ലാണ്. കൺസിസ്റ്റൻസ്, ബ്രേക്കിംഗ്, സുഖസൌകര്യങ്ങൾ എന്നിവ യാത്രക്കാരെ വഹിക്കുന്ന സാഹചര്യങ്ങളിൽ എങ്ങനെയായിരിക്കും എന്ന ടെസ്റ്റാണ് നടന്നത്. ട്രെയിനിന്റെ എയറോഡൈനാമിക് ഡിസൈൻ, നവീകരിച്ച സസ്പെൻഷൻ, മെച്ചപ്പെട്ട ബോഗികൾ എന്നിവ ഉയർന്ന വേഗതയിൽ ബാലൻസ് നിലനിർത്താനും സുഗമമായ യാത്രാ അനുഭവം ഉറപ്പാക്കാനും സഹായിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ‘വാട്ടർ ടെസ്റ്റ്’; വീഡിയോ വൈറൽ
ട്രെയിനിന്റെ വേഗത എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു നേർക്കാഴ്ച നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു “വാട്ടർ ടെസ്റ്റ്” നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ട്രെയിനിനുള്ളിൽ പരന്ന പ്രതലത്തിൽ (ട്രേ ടേബിൾ പോലെ) മൂന്ന് ഗ്ലാസ് വെള്ളം വയ്ക്കുന്നന്നു. അവയുടെ അരികിൽ വച്ചിരിക്കുന്ന ഒരു ഫോൺ ട്രെയിനിന്റെ വേഗതയെ സൂചിപ്പിക്കുന്നു, അത് ക്രമേണ 180 ആയി വർദ്ധിക്കുന്നു. ട്രെയിൻ ഉയർന്ന വേഗതയിൽ ഓടിയാലും വെള്ളം ഒഴുകുന്നില്ല. ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
A video of the Vande Bharat Sleeper’s ‘Water Test’ at 180 kmph, showcasing its stable air suspension system and smooth ride quality, has gone viral.
