ഇന്ത്യയിലെ ഡ്രൈവർമാർക്കായി ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് ഊബർ. മിക്ക ഡ്രൈവർമാരും ഡാഷ്ക്യാമുകൾ ഉപയോഗിക്കാത്ത വിപണിയാണ് ഇന്ത്യ എന്നത് പരിഗണിച്ചാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് ഊബർ പ്രതിനിധി പറഞ്ഞു.

ചിലപ്പോൾ യാത്രക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരാറുണ്ടെന്നും ചില സന്ദർഭങ്ങളിൽ ഡ്രൈവർമാരുടെ പെരുമാറ്റത്തെക്കുറിച്ച് തെറ്റായ പരാതികൾ നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ഊബർ ഡ്രൈവർമാർ പരാതി ഉന്നയിച്ചിരുന്നു. ഇത്തരം പരാതികൾ പിഴകൾക്കും അക്കൗണ്ട് സസ്പെൻഷനു പോലും കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് നീക്കം.
മാപ്പിൽ കാണിച്ചിരിക്കുന്ന വഴിയിലൂടെ പോകുന്നതിനുപകരം യാത്രക്കാർ അവർക്ക് ഇഷ്ടമുള്ള വഴി പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നതും പതിവാണ്. അത് വിസമ്മതിച്ചാൽ, തെറ്റായ പരാതികൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് നേരത്തെ ഡ്രൈവർമാർ പരാതി ഉന്നയിച്ചത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ തെളിവുകൾ നൽകുന്നതിലൂടെ ഡ്രൈവർമാരെ സംരക്ഷിക്കാൻ ഇൻ-ആപ്പ് വീഡിയോ റെക്കോർഡിംഗ് സവിശേഷത സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യാത്രക്കാരുടെ സ്വകാര്യത മാനിക്കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് ഊബർ അറിയിച്ചു.
Uber has started a pilot program for in-app video recording for drivers in India to provide evidence in case of disputes, counter false complaints, and enhance driver safety, acknowledging the lack of dashcams in the market.
