ആഗോളതലത്തിൽ സ്ഥാനം ശക്തിപ്പെടുത്തി ഇന്ത്യൻ ടയർ കമ്പനികൾ. ലോകത്തിലെ മികച്ച 20 ടയർ കമ്പനികളിൽ നാല് ഇന്ത്യൻ ടയർ നിർമാതാക്കളാണ് ഇടംപിടിച്ചിരിക്കുന്നത്. CY2024 വിൽപനയെ അടിസ്ഥാനമാക്കി ടയർ ബിസിനസ് (Tire Business) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഗ്ലോബൽ ടയർ റിപ്പോർട്ടിലാണ് (Global Tyre Report) എംആർഎഫ് (MRF), അപ്പോളോ ടയേഴ്സ് (Apollo Tyres), ജെകെ ടയർ (JK Tyre & Industries), സിയറ്റ് (CEAT) എന്നിവ സ്ഥാനംപിടിച്ചത്.

പട്ടികപ്രകാരം ഇന്ത്യൻ ടയർ നിർമാതാക്കളിൽ ഒന്നാമതുള്ള എംആർഎഫ് ആഗോളതലത്തിൽ 13ആം സ്ഥാനത്തും അപ്പോളോ ടയേഴ്സ് 14ആമതുമാണ്. അതേസമയം ജെകെ ടയർ 19ഉം, സിയറ്റ് 20ഉം സ്ഥാനങ്ങളിലുണ്ട്. ഇന്ത്യൻ ടയർ വ്യവസായത്തിന്റെ മത്സരക്ഷമത, സാങ്കേതിക ശക്തി, ബ്രാൻഡിംഗ് നേട്ടങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണിത്.
Four Indian tyre manufacturers—MRF (13), Apollo Tyres (14), JK Tyre (19), and CEAT (20)—have secured positions in the Global Top 20 rankings based on CY2024 sales.
