സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ അജിലിറ്റസ് സ്‌പോർട്‌സിൽ (Agilitas Sports) 40 കോടി രൂപ നിക്ഷേപിച്ച് സൂപ്പർതാരം വിരാട് കോഹ്‌ലി. കോഹ്‌ലി സഹസ്ഥാപകനായ സ്‌പോർട്‌സ് വെയർ ബ്രാൻഡ് വൺ8 (One8) അജിലിറ്റസ് ഏറ്റെടുക്കുകയും ചെയ്യും. ഉയർന്ന പ്രകടനമുള്ള സ്‌പോർട്‌സ് വെയർ ലേബൽ രൂപപ്പെടുത്തുകയാണ് നീക്കത്തിലൂടെ അജിലിറ്റസ് ലക്ഷ്യമിടുന്നത്.

പൂമ ഇന്ത്യ (Puma India) മുൻ എംഡി അഭിഷേക് ഗാംഗുലി സഹസ്ഥാപകനായ കമ്പനിയാണ് അജിലിറ്റസ്. ഏപ്രിലിൽ, പൂമയുമായുള്ള തന്റെ എൻഡോഴ്‌സ്‌മെന്റ് കരാർ കോഹ്‌ലി അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജിലിറ്റസിൽ ഓഹരി ഏറ്റെടുത്തതെന്നതും ശ്രദ്ധേയമാണ്. ഇടപാടിന്റെ ഭാഗമായി വൺ8ന്റെ നിക്ഷേപകനായും സഹസ്ഥാപകനായുമാണ് അദ്ദേഹം അജിലിറ്റസുമായി സഹകരിക്കുക.
ആഗോള വിപണികൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ മുൻനിര തദ്ദേശീയ ഹൈ-പെർഫോമൻസ് സ്‌പോർട്‌സ് ബ്രാൻഡായി അജിലിറ്റസ് വൺ8 നെ പുനഃസ്ഥാപിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഒരേയൊരു വിഭാഗത്തിനുപകരം, ഫൂട്‌വെയർ, വസ്ത്രങ്ങൾ, ആക്‌സസറികൾ, സ്‌പോർട്‌സ് ഉത്പന്നങ്ങൾ എന്നിവയിലെ മികച്ച അന്താരാഷ്ട്ര ബ്രാൻഡുകളുമായി മത്സരിക്കുക എന്നതാണ് പദ്ധതി. വാണിജ്യപരമായി, വൺ8 ഓമ്‌നിചാനൽ സമീപനത്തോടെയാണ് ആരംഭിക്കുന്നത് – ഇ-കൊമേഴ്‌സ് സ്റ്റോറും ആപ്പും ആദ്യം ലൈവ് ആകും-അദ്ദേഹം പറഞ്ഞു.
Cricket star Virat Kohli invests ₹40 Crore in Agilitas Sports, co-founded by former Puma India MD Abhishek Ganguly. Agilitas will also acquire Kohli’s sportswear brand, One8, aiming to build a high-performance sports label.
