മെച്ചപ്പെട്ട റിഫൈൻമെന്റും യാത്രാ സുഖവും, സൂക്ഷ്മമായ ഫീച്ചർ അപ്‌ഗ്രേഡുകളുമായി ജനപ്രിയ ക്രൂയിസറിന്റെ പുതിയ പതിപ്പായ മീറ്റിയർ 350 (Meteor 350) വിപണിയിലെത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ് (Royal Enfield). ദിവസേനയുള്ള യാത്രകൾക്കും ഹൈവേ ക്രൂയിസിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് പുതിയ അപ്‌ഡേറ്റുകൾ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

Royal Enfield Meteor

20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും നൽകുന്ന 349 സിസി ജെ-സീരീസ് എൻജിനാണ് മീറ്റിയർ 350ന് കരുത്ത് നൽകുന്നത്. മെച്ചപ്പെടുത്തിയ എൻജിൻ റിഫൈൻമെന്റ് കൊണ്ടുതന്നെ നഗരയാത്രകളിൽ ലീനിയർ ത്രോട്ടിൽ റെസ്‌പോൺസും ഹൈവേയിൽ കുറഞ്ഞ വൈബ്രേഷനും ഉറപ്പാക്കുന്നു. ട്രാക്ടബിലിറ്റിക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട ഈ എൻജിൻ, ദീർഘദൂര യാത്രകളിൽ ക്ഷീണം കുറയ്ക്കുന്ന സുഖകരമായ റൈഡ് അനുഭവമാണ് നൽകുന്നതെന്നും റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു.

റൈഡ് കംഫർട്ട് വർധിപ്പിക്കുന്നതിന് സീറ്റുകളുടെ കുഷനിംഗും സസ്‌പെൻഷൻ സെറ്റപ്പും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരായ സീറ്റിങ് സംവിധാനവും സ്ഥിരതയുള്ള ഹൈവേ പെർഫോമൻസും പുതിയ മീറ്റിയറിന്റെ പ്രധാന ആകർഷണങ്ങളാണ്. ഡ്യുവൽ-ചാനൽ എബിഎസ്, ട്രിപ്പർ നാവിഗേഷൻ പോഡ്, അസിസ്റ്റ്-ആൻഡ്-സ്ലിപ്പ് ക്ലച്ച്, എൽഇഡി ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പോർട്ട്, അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവറുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

പുതിയ ഫീച്ചറുകൾക്കൊപ്പം പുതിയ നിറങ്ങളും 2025 മീറ്റിയർ 350യിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫയർബോൾ, സ്റ്റെല്ലാർ, അറോറ, സൂപ്പർനോവ എന്നീ നാല് വേരിയൻ്റുകളിലായി ഏഴ് നിറങ്ങളാണ് ലഭ്യമാകുന്നത്. ഫയർബോൾ ഓറഞ്ച്, ഫയർബോൾ ഗ്രേ എന്നിവയാണ് ഫയർബോൾ വേരിയന്റിലെ ഓപ്ഷനുകൾ. സ്റ്റെല്ലാർ മാറ്റ് ഗ്രേ, സ്റ്റെല്ലാർ മറൈൻ ബ്ലൂ നിറങ്ങളിലാണ് സ്റ്റെല്ലാർ ട്രിം. അറോറ റിട്രോ ഗ്രീൻ, അറോറ റെഡ് എന്നീ നിറങ്ങളിലാണ് അറോറ വേരിയന്റ് എത്തുന്നത്. ടോപ്പ്-സ്പെക് സൂപ്പർനോവ ട്രിമ്മിന് കൂടുതൽ പ്രീമിയം ഫിനിഷും ടൂറിങ് ആക്‌സസറികളും നൽകിയിട്ടുണ്ട്.

പുതുക്കിയ റോയൽ എൻഫീൽഡ് മീറ്റിയർ 350ന് ഏകദേശം ₹2.05 ലക്ഷം മുതൽ ₹2.25 ലക്ഷം വരെ (വേരിയൻ്റ് അനുസരിച്ച്) എക്‌സ്-ഷോറൂം വില. ദൈനംദിന ഉപയോഗത്തിനൊപ്പം സുഖകരമായ ടൂറിങ് അനുഭവം തേടുന്ന റൈഡർമാരെ ലക്ഷ്യമിട്ടാണ് 2025 മീറ്റിയർ 350 വിപണിയിലെത്തിയിരിക്കുന്നത്.

Royal Enfield introduces the updated 2025 Meteor 350 with enhanced refinement and premium features like LED lighting and an assist-and-slip clutch. Check out the new colors, specifications, and ex-showroom prices.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version