കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 40% ആയി കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാർ വരുന്നതോടെയാകും അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ കുറയ്ക്കുക. ഇന്ത്യയിലെ വലിയ കാർ മാർക്കറ്റിൽ സാനിധ്യമുറപ്പിക്കാൻ ഇത് യൂറോപ്യൻ യൂണിയനിലെ കാർ ബ്രാൻഡുകളെ സഹായിക്കും. എന്നാൽ ഏതൊക്കെ ബ്രാൻഡുകൾക്ക് ഈ ഇളവിന്റെ ഗുണം ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല. മാത്രമല്ല നിശ്ചിത എണ്ണം കാറുകൾക്ക് മാത്രമായി നികുതിയിളവ് നിജപ്പെടുത്തുമോ എന്നും വ്യക്തമല്ല.

കരാറുകളുടെ മാതാവ് എന്ന വിശേഷണത്തോടെയാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാർ നിലവിൽ വരാൻ പോകുന്നത്. ടെക്സ്റ്റൽ. ജുവല്ലറി മേഖലയിലെ സംരംഭകർക്ക് വലിയ അവസരമാകും പുതിയ കരാറോടെ ഇന്ത്യയ്ക്ക് തുറന്ന് കിട്ടുന്നത്. കാർ വിൽപ്പനയിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ മാർക്കറ്റാണ്.
Car prices in India may drop significantly as reports suggest the India-EU trade agreement could slash import duties from 110% to 40% for European vehicles.
