77 ആമത് റിപ്പബ്ലിക് ദിന പരേഡിൽ പ്രധാന ആകർഷണമായി കേരളത്തിന്റെ ടാബ്ലോ. കൊച്ചി വാട്ടർ മെട്രോ പദ്ധതിയും,സംസ്ഥാനത്തിന്റെ 100% ഡിജിറ്റൽ സാക്ഷരതയുടെ നേട്ടവും ഫ്ലോട്ടിലൂടെ ഉയർത്തിക്കാട്ടി.

ആത്മനിർഭർ കേരള ഫോർ ആത്മനിർഭർ ഭാരത് എന്നായിരുന്നു ഫ്ലോട്ടിന്റെ പ്രമേയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വികസന നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു രൂപകൽപ്പന .
ടേബ്ലോയിൽ, ഇന്ത്യയുടെ ആദ്യ സംയോജിതപബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമായ കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടിന്റെ മോഡലും, വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന യാത്രക്കാരുടെയും ഹരിത കർമ്മ സേനയുടെ അംഗങ്ങളുടെയും സാന്നിധ്യവും ഉയർത്തിക്കാട്ടി.
ലാപ്പ്ടോപ്പും സ്മാർട്ട്ഫോണും കയ്യിലെടുത്ത്, നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയുടെ പ്രതീകമായ ഡിജിറ്റൽ സാക്ഷരത അംബസിഡർ സരസുവമ്മയും പരേഡിന്റെ ഭാഗമായിരുന്നു. വിവിധ നൃത്തകലാരൂപങ്ങളും ഉൾപ്പെടുന്ന ദൃശ്യങ്ങളും ഒരുക്കിയിരുന്നു
ഈ ടേബ്ലോ രാജ്യത്തിന്റെ പുരോഗതി, സാങ്കേതിക വിദ്യയുടെ സ്വീകരണം, സാമൂഹിക വികസന ലക്ഷ്യങ്ങൾ എന്നിവയിലേക്ക് കേരളത്തിന്റെ സംഭാവനകളെ പ്രതിപാദിക്കുന്നു
Kerala shines at the 77th Republic Day parade with its tableau showcasing the Kochi Water Metro and 100% digital literacy achievement featuring ambassador Saraswathy Amma.
