എന്താണ് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ഫ്രീ ട്രേഡ് എഗ്രിമെന്റിലെ ആരും പറയാത്ത, അധികം കേൾക്കാത്ത ഇന്ത്യയുടെ നേട്ടം എന്ന് പറയാം. യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവെച്ചത്, ഒരു ട്രേഡ് എഗ്രിമെൻിനേക്കാൾ ഒരു ജിയോ പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് പ്രൊജക്റ്റാണ്. കാരണം ഈ ഒരു കരാറോടെ ഇന്ത്യൻ കയറ്റുമതി മേഖലയിൽ വരാൻ പോകുന്ന ക്വാളിറ്റി സ്റ്റാൻഡേഡ്സും സ്ട്രാറ്റജിക് പൊസിഷനിംഗും ഉറപ്പാക്കുന്നത്, അടുത്ത 20 വർഷം ആഗോള വാണിജ്യ മേഖലയെ ആരാണ് നിയന്ത്രിക്കാൻ പോകുന്നത് എന്ന പച്ചയായ യാഥാർത്ഥ്യമാണ്.
യൂറോപ്യൻ യൂണിയൻ ഇപ്പോൾത്തന്നെ നമ്മുടെ ഏറ്റവും വലിയ ഗുഡ്സ് ട്രേഡിംഗ് പാർട്ണറാണ്. 120 ബില്യൺ പൗണ്ടിന്റെ, അതായത് 15 ലക്ഷം കോടിയുടെ മാർക്കറ്റാണ് അത്. എട്ട് ലക്ഷം കോടിക്ക് മേൽ സർവ്വീസ് മാർക്കറ്റുമാണ് ഇന്ത്യയ്ക്ക് EU. ഇതാണ് ക്യാച്ച്. ഇപ്പോൾത്തന്നെ ഡുഡ്സിലും സർവ്വീസിലുമായി 25 ലക്ഷം കോടിയുടെ സാധ്യത തുറന്നിടുന്ന മാർക്കറ്റ്, ഏതാണ്ട് സീറോ ഡ്യൂട്ടിയിൽ ഫ്രീ ട്രേഡ് എഗ്രിമെന്റിലേക്ക് കൂടി കടക്കുക എന്നുവെച്ചാൽ അത് ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്സ്പോർട്ട് മാർക്കറ്റ് കണ്ടെത്തുന്നു എന്ന് അർത്ഥം. അത് യൂറോപ്പിലേക്ക് ഇനി കയറ്റുമതി നിർബാധം നടക്കും എന്ന് മാത്രമല്ല, യൂറോപ്പിലെ മാർക്കറ്റ് സ്റ്റാൻഡേർഡ് ലോകത്തെ ഏറ്റവും കടുപ്പമേറിയതാണ്. യൂറോപ്പ് ഇറക്കുമതി ചെയ്യുന്ന പ്രൊഡക്റ്റോ സർവ്വീസോ, ലോകത്ത് എവിടേക്കും ധൈര്യമായി ഇറക്കാം. യൂറോപ് ഒരു മാനദണ്ഡമാണ്. നമ്മുടെ എംഎസ്എംഇ-കളുടെ പ്രൊഡക്റ്റ് ക്വാളിറ്റിയും സ്റ്റാൻഡേർഡും സ്വാഭാവികമായി കൂടുതൽ ലോകോത്തരമാകും, ആയേപറ്റൂ! ലോകത്തെ ഏത് മാർക്കറ്റിനോടും കോംപിറ്റ് ചെയ്യാവുന്ന ക്വാളിറ്റിയുള്ള പ്രൊഡക്റ്റ് സെന്ററായി നാം മാറും. ക്വാളിറ്റിയിൽ മാത്രമല്ല, സേഫ്റ്റി, കാർബൺ റിപ്പോർട്ടിംഗ് തുടങ്ങി, ലോകത്തെ പ്രധാന ക്വാളിറ്റി ക്രൈറ്റീരിയകൾ ഇന്ത്യയിലെ നിരവധി സംരംഭങ്ങൾക്ക് ശീലമാക്കാൻ ഇതവസരം നൽകും. അതോടെ ഇന്ത്യയുടെ ആഭ്യന്തര മാർക്കറ്റിലും ക്വാളിറ്റിയുള്ള പ്രൊഡക്റ്റുകളെത്തും.

ഇറക്കുമതിയിൽ നമ്മൾ സെലക്റ്റീവായി. അതേസമയം അങ്ങോട്ട് കയറ്റുമതി ചെയ്യുന്ന പ്രൊഡക്റ്റുകൾക്ക് സീറോ ഡ്യൂട്ടി വരെ നേടിയെടുക്കാനും ലോകത്തെ ഏറ്റവും വലിയ ആ മാർക്കറ്റിൽ അധീശത്വം സ്ഥാപിക്കാനും സാധിച്ചു. ടെക്സ്റ്റൈൽസ്, അപ്പാരൽ, ലെതർ, ജെംസ്, ജുവല്ലറി, എഞ്ചിനീയറിംഗ് ഗുഡ്സ്, പ്രൊസസ്‍ഡ് ഫുഡ് തുടങ്ങിയ സെക്ടറുകളിൽ നല്ല സംരംഭകർക്ക് വലിയ അവസരം തുറക്കും. നല്ല സംരംഭകർ എന്ന് വെച്ചാൽ EU സ്റ്റാൻഡേർഡിൽ ക്വാളിറ്റി പ്രൊഡക്റ്റുകളും സർവ്വീസുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയുന്ന സംരംഭകർ.

നികുതിയെ ആയുധമാക്കി ഇന്ത്യയോട് അമേരിക്ക യുദ്ധം പ്രഖ്യാപിക്കുകയും, ആ രാജ്യത്തിന്റെ തലവൻ തുർച്ചയായി പ്രകോപനം സൃഷ്ടിക്കുകയും ചെയ്തപ്പോൾ, മറുപടി പറയാനോ, വെല്ലുവിളിക്കാനോ, യാചിക്കാനോ, പഴയ കാലത്തെ പോലെ ഇമോഷണൽ ഡിപ്ലോമസി കളിക്കാനോ അല്ല ഇന്ത്യ നിന്നത്. അതിനപ്പുറം, വലിയ വര വരച്ച്, വെല്ലുവിളച്ചവരെ അപ്രസക്തമാക്കുകയാണ് നമ്മൾ ചെയ്തത്. വാഷിംഗ്ടണെ സംബന്ധിച്ച് അവരെ എല്ലാക്കാലവും അസ്വസ്ഥമാക്കുന്ന ഒരു മറുപണി. ഇന്ത്യ കഴിഞ്ഞ മൂന്ന് – നാല് മാസം നിശബ്ദം ചെയ്തത് എന്തെന്നോ? അമേരിക്കൻ മാർക്കറ്റിനോടുള്ള ഇമോഷണൽ ഡിപ്പന്റൻസി കുറച്ചു. യൂറോപ്യൻ യൂണിയനുമായി മരവിച്ചിരുന്ന കാരാർ ചർച്ചകൾ നിശബ്ദം യുദ്ധവേഗത്തിലാക്കി, അമേരിക്കൻ സമ്മർദ്ദത്തിന്റെ ഭാരം പുറമേ കാണിക്കാതെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിൽ രാജ്യത്തിന് വേണ്ടതെല്ലാം എഴുതിച്ചേർത്തു. ഇത് അസാധാരണമാണ്.. കാരണം, ഇപ്പോഴത്തെ ലോകക്രമത്തിൽ അമേരിക്കയെ എങ്ങനെ ഡീല് ചെയ്യണമെന്ന് ലോകരാജ്യങ്ങൾക്ക് ശ്രദ്ധാപൂർവ്വം പഠിക്കാനുള്ള തുറന്ന പുസ്തകമായി ഇന്ത്യയുടെ താരിഫ് നയതന്ത്രം മാറിക്കഴിഞ്ഞിരിക്കുന്നു.
അമേരിക്കയോട് നമ്മൾ പറയുന്നു- ഇന്ത്യ-യുഎസ് ബന്ധം ഞങ്ങൾ വിലമതിക്കുന്നു, പക്ഷെ വിലപേശലിന് വരരുത്
യൂറോപ്പിനോട് പറയുന്നു- ലോകത്തെ ഏറ്റവും ഹൈയ്യസ്റ്റായ ക്വാളിറ്റിയോടും മാനദണ്ഡങ്ങളോടും മത്സരിക്കാൻ ഞങ്ങൾ തയ്യാറാണ് എന്ന്
ഗ്ലോബൽ സൗത്തിനോട് പറയുന്നു- നിങ്ങൾ ആരുടേയും പക്ഷം പിടിക്കണ്ട, തോൽക്കാതിരിക്കാനുള്ള നെഞ്ചുറപ്പ് ഉണ്ടായാൽ മതി എന്ന്
India’s free trade agreement with the European Union is less about tariffs and more about long-term geopolitical and economic positioning, quietly reshaping India’s role in global trade. Beyond opening access to India’s largest goods and services market with near-zero duties, the deal locks Indian exporters into the world’s toughest quality, safety, and sustainability standards, effectively future-proofing Indian manufacturing and services for the next two decades. By aligning MSMEs and large exporters with EU benchmarks, India gains the ability to compete confidently in any global market while raising product quality even at home. Strategically, the agreement also signals a shift away from emotional dependence on the US market, as India responds to tariff pressure not with rhetoric but by diversifying power and leverage through Europe. The message is calibrated: India values ties with the US but rejects coercion, tells Europe it is ready to compete at the highest standards, and shows the Global South that resilience, not alignment, is the new path to relevance in a fragmented world order.
