ടാറ്റ ഗ്രൂപ്പിന്റെ (Tata Group) അനുബന്ധ സ്ഥാപനമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഫ്രാൻസിലെ ഡസോൾട്ട് ഏവിയേഷനുമായി (Dassault Aviation) ചേർന്ന് ഇന്ത്യയിൽ റഫാൽ യുദ്ധവിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിൽ സ്ഥാപിക്കുന്ന പുതിയ നിർമ്മാണ കേന്ദ്രത്തിൽ വിമാനത്തിന്റെ ഫ്യൂസലാജ് നിർമിക്കാനാണ് പദ്ധതി. 2027–28 സാമ്പത്തിക വർഷത്തിൽ ഉത്പാദനം ആരംഭിക്കാനാണ് നീക്കം. അത്യാധുനിക യുദ്ധവിമാനങ്ങളുടെ ആഭ്യന്തര അസംബ്ലിയിലേക്ക് ഇന്ത്യയുടെ നിർണായക ചുവടുവെയ്പ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുന്നതോടൊപ്പം, രാജ്യത്തെ വ്യോമയാന വ്യവസായ വികസനം, സാങ്കേതികവിദ്യാ കൈമാറ്റം, നൈപുണ്യമുള്ള തൊഴിൽ അവസരങ്ങൾ എന്നിവയ്ക്കും ഇത് സഹായകരമാകും. സങ്കീർണ്ണമായ പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ ശേഷിയിലുള്ള ആഗോള വിശ്വാസം ഉയർന്നുവരുന്നതിന്റെ തെളിവായും ഈ സഹകരണം വിലയിരുത്തപ്പെടുന്നു. വിദേശ ആശ്രയം കുറച്ച് സ്വയംപര്യാപ്ത പ്രതിരോധ വ്യവസായ അടിത്തറ സൃഷ്ടിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ദൗത്യത്തോടും ഈ പദ്ധതി പൊരുത്തപ്പെടുന്നു.
In a massive boost to ‘Make in India’, Tata Advanced Systems (TASL) and Dassault Aviation are set to manufacture Rafale fighter jet components in Hyderabad. Production is expected to begin by FY 2027-28.
