ഡെൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന രാജ്യാന്തര എഐ ഇംപാക്ട് സമ്മിറ്റിന്റെ (AI Impact Summit 2026) ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വേണ്ടി, സമ്മിറ്റിൽ പങ്കെടുക്കാനാണ് കിരീടാവകാശി ഡൽഹിയിലെത്തിയത്.
കൃത്രിമബുദ്ധി (AI), അത്യാധുനിക സാങ്കേതികവിദ്യകൾ, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നാലാം വാർഷിക വേളയിലാണ് ഈ സുപ്രധാന സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

പ്രധാന തീരുമാനങ്ങളും കരാറുകളും
സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ
ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ വിന്യസിക്കുന്നതിനായി ഇന്ത്യയുടെ സി-ഡാക്കും (C-DAC), യുഎഇ ആസ്ഥാനമായുള്ള ജി42 (G42), മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് എഐ എന്നിവയും തമ്മിൽ കരാറിലെത്തി. ഇത് ഇന്ത്യയുടെ എഐ മിഷന് വലിയ കരുത്താകും.ഗവേഷണം, ആപ്ലിക്കേഷൻ വികസനം, വാണിജ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി പൊതു-സ്വകാര്യ മേഖലകൾക്ക് ഇത് ലഭ്യമാകും.
ആരോഗ്യ മേഖലയിലെ സഹകരണം
ഡിജിറ്റൽ ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽസ്, ആധുനിക ചികിത്സാ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു.ഈ ധാരണാപത്രം (പ്രൊഫഷണൽ എക്സ്ചേഞ്ചുകൾ, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, ഗവേഷണം, ഡിജിറ്റൽ ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളുടെ വികസനം എന്നിവയിൽ സംയുക്ത പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കും ഇത് ഗുണകരമാകും.
ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ്
അബുദാബി നാഷണൽ ഇൻഷുറൻസ് കമ്പനി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ (GIFT City) ഓഫീസ് തുറക്കാൻ തീരുമാനിച്ചു.
നിക്ഷേപം
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ യുഎഇയുടെ Sovereign Wealth Funds കൂടുതൽ നിക്ഷേപം നടത്തുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ അബുദാബി നാഷനൽ ഇൻഷുറൻസ് കമ്പനി ഓഫീസ് സ്ഥാപിക്കു.
കൂടാതെ, ബഹിരാകാശം, ആണവോർജ്ജം എന്നീ തന്ത്രപ്രധാന മേഖലകളിലെ പുതിയ അവസരങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവർത്തനം ചെയ്തതിനെ കിരീടാവകാശി അഭിനന്ദിച്ചു. സമ്മിറ്റിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം പ്രദർശിപ്പിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു.
India and UAE strengthen ties at the AI Impact Summit 2026. Key agreements include a C-DAC and G42 partnership for a Supercomputer cluster and increased investment from UAE Sovereign Wealth Funds.
