ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ (BEV SUV) റോഡ് പരീക്ഷണത്തിന് തുടക്കം കുറിച്ച് ഹോണ്ട കാർസ് ഇന്ത്യ. രാജസ്ഥാനിലെ തപുക്കരയിലുള്ള നിർമ്മാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പാൻ-ഇന്ത്യ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഹോണ്ടയുടെ ഇവി പദ്ധതികളിലെ ഏറ്റവും നിർണായകമായ ചുവടുവെപ്പായാണ് ഈ നീക്കത്തെ കമ്പനി വിലയിരുത്തുന്നത്. 2027ഓടെ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.

‘ഹോണ്ട 0’ (Honda 0) എന്ന പേരിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന സീരീസിലെ 0 ആൽഫ (0 Alpha) എന്ന പ്രോട്ടോടൈപ്പ് മോഡലാണിത്. 2025 ജപ്പാൻ മൊബിലിറ്റി ഷോയിലാണ് ഈ മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്. ഹോണ്ടയുടെ “Thin, Light, and Wise” എന്ന നൂതന സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ എസ്യുവി, കുറഞ്ഞ ഭാരവും കൂടുതൽ ഇന്റീരിയർ സ്ഥലസൗകര്യവും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ കഠിനമായ ചൂട്, മഴ, വിവിധ തരം റോഡുകൾ എന്നിവയിൽ വാഹനത്തിന്റെ ഈട് (Durability), ബാറ്ററി പെർഫോമൻസ്, ചാർജിംഗ് സൗകര്യങ്ങൾ എന്നിവ പരിശോധിക്കുകയാണ് പരീക്ഷണയോട്ടത്തിന്റെ ലക്ഷ്യം. ഇന്ത്യയെ ഇവി നിർമ്മാണത്തിന്റെയും കയറ്റുമതിയുടെയും ഹബ്ബാക്കി മാറ്റാനുള്ള ഹോണ്ടയുടെ ₹1,200 കോടി നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ എസ്യുവി തപുക്കര പ്ലാന്റിൽ നിർമ്മിക്കുന്നത്.
honda car india kicks off pan-india road testing for the 0 alpha electric suv. manufactured in rajasthan with a ₹1,200 crore investment, this ev is set for a 2027 launch.
