പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് പാചകവാതക വിതരണത്തിലുണ്ടായ തടസ്സവും വിലക്കയറ്റവും നേരിടാൻ ഇലക്ട്രിക് അടുപ്പുകളുടെ (Induction Stoves) ഉപയോഗം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പലിശരഹിത വായ്പയിലൂടെ ഇൻഡക്ഷൻ സ്റ്റൗവുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (EESL) മുഖേനയാകും ഇതിന്റെ വിതരണം.

ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) എന്നിവയുമായി ചേർന്ന് പലിശ സബ്സിഡി നൽകാനാണ് ചർച്ചകൾ നടക്കുന്നത്. ഈ പദ്ധതി പ്രകാരം ഉപഭോക്താക്കൾ ഇൻഡക്ഷൻ സ്റ്റൗ വാങ്ങുമ്പോൾ അതിന്റെ അസൽ തുക മാത്രം മാസതവണകളായി തിരിച്ചടച്ചാൽ മതിയാകും. നിലവിൽ പാചകവാതകത്തിന് വലിയ തുക ചിലവാക്കേണ്ടി വരുന്ന സാധാരണക്കാർക്ക് ഈ നീക്കം വലിയ സാമ്പത്തിക സഹായമാകും. 2023ൽ തുടങ്ങിയ നാഷണൽ എഫിഷ്യന്റ് കുക്കിംഗ് പ്രോഗ്രാം (NECP) കൂടുതൽ വിപുലമായി നടപ്പിലാക്കാനാണ് ഇഇഎസ്എൽ തയ്യാറെടുക്കുന്നത്.
To combat LPG shortages and high costs, the Indian government plans interest-free loans for induction stoves. Supported by the World Bank and ADB, the scheme aims to promote electric cooking through EESL
