ഇന്ത്യയിലെ മുൻനിര ഭക്ഷ്യോത്പാദന കമ്പനിയായ അലാന ഗ്രൂപ്പും പ്രമുഖ സീഫുഡ് പ്ലാറ്റ്‌ഫോമായ ക്യാപ്റ്റൻ ഫ്രഷും കൈകോർക്കുന്നു. ‘ഇന്ത്യൻ റീട്ടെയിൽ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ (IRAPL) എന്ന പേരിൽ രൂപീകരിച്ച സംയുക്ത സംരംഭത്തിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 4,000 റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.

ഈ സംരംഭത്തിൽ അലാന ഗ്രൂപ്പിന് 51 ശതമാനവും ക്യാപ്റ്റൻ ഫ്രഷിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. സ്റ്റാൻഡലോൺ സ്റ്റോറുകൾ, ഷോപ്പ്-ഇൻ-ഷോപ്പ് ഫോർമാറ്റുകൾ എന്നിവ വഴി മത്സ്യം, ചിക്കൻ, മട്ടൺ തുടങ്ങിയ ഫ്രഷ് പ്രോട്ടീൻ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം.
മാംസ കയറ്റുമതിയിൽ അലാന ഗ്രൂപ്പിനുള്ള വൈദഗ്ധ്യവും ക്യാപ്റ്റൻ ഫ്രഷിന്റെ ‘ചോപ് സെർവ്’ (ChopServe) എന്ന നൂതന സാങ്കേതിക പ്ലാറ്റ്‌ഫോമും സംയോജിപ്പിച്ചാണ് വിപുലീകരണം നടപ്പിലാക്കുന്നത്. മുൻപ് റീട്ടെയിൽ രംഗത്ത് പരീക്ഷണം നടത്തിയ ക്യാപ്റ്റൻ ഫ്രഷ്, ഇന്ത്യൻ വിപണിയിൽ സീഫുഡിനൊപ്പം ഇതര മാംസ ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തിയാലേ വിജയിക്കാനാകൂ എന്ന പാഠം ഉൾക്കൊണ്ടാണ് അലാന ഗ്രൂപ്പുമായി സഹകരിക്കുന്നത്.
ചെറുകിട സംരംഭകരെ കൂടി ഈ പ്ലാറ്റ്‌ഫോമിൽ പങ്കാളികളാക്കിക്കൊണ്ട് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തെ എല്ലാ മൈക്രോ മാർക്കറ്റുകളിലും എത്തിക്കുമെന്ന് ക്യാപ്റ്റൻ ഫ്രഷ് സിഇഒ ഉത്തം ഗൗഡ വ്യക്തമാക്കി.
Allana Group and Captain Fresh form a joint venture (IRAPL) to open 4,000 fresh meat and seafood retail stores. Discover how this partnership aims to revolutionize India’s protein market
