Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നിക്ഷേപകർക്ക് 800% വരെ ലാഭം!

9 May 2026

കേരളത്തിൽ കൂടുതൽ കിട്ടിയത്  മത്തി

9 May 2026

Courtyard by Marriott പ്രവർത്തനം ആരംഭിച്ചു

9 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നിക്ഷേപകർക്ക് 800% വരെ ലാഭം!
EDITORIAL INSIGHTS

നിക്ഷേപകർക്ക് 800% വരെ ലാഭം!

വെറും രണ്ട് വർഷം കൊണ്ട്, ഒരിന്ത്യൻ പൊതുമേഖലാ സ്ഥാപനത്തിന്റെ ഷെയറ് വളർന്ന എത്തിയ വില കേട്ടാൽ ഞെട്ടും. രണ്ട് വർഷം കൊണ്ട് 800 ശതമാനത്തിലധികം വളർന്ന ആ സർക്കാർ കമ്പനി ഏതാണ്? അറിയാമോ? ട്രേഡ് യൂണിയൻ സമരം കൊണ്ടും, കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടും കുപ്രസിദ്ധമായിരുന്ന ഒരു കമ്പനി, കാൽ നൂറ്റാണ്ട് കൊണ്ട് ആന്തരികമായി പരിവർത്തനം വരുത്തുകയും, കഴിഞ്ഞ പത്ത് വർഷം കൊണ്ട് അസാധാരണമായി വളരുകയും ചെയ്ത ഒരു പൊതുമേഖലാ സ്ഥാപനം? ദാ കഴിഞ്ഞ ദിവസം, കേന്ദ്രസർക്കാർ ഒരു പ്രൊജക്റ്റിന് പച്ചക്കൊടി കാണിച്ചതോടെ ആ കമ്പനിയുടെ ഷെയറുകളുടെ മൂല്യം വീണ്ടും 3% കൂടി. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രോഫിറ്റബിളായ, 46,000 കോടിക്ക് മുകളിൽ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള, 800 കോടി വാർഷിക ലാഭമുള്ള ഒരു പൊതുമേഖലാ പ്രതിരോധ സ്ഥാപനം. ഇന്ത്യൻ നേവിയുടെ അഭിമാനപോരാളിയായ INS വിക്രാന്തിന് ജന്മം നൽകിയ ഇടം. കൊച്ചിയുടെ തീരത്ത് കടലോളങ്ങളുടെ കരുത്തിൽ, ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾ, ലോകോത്തര സാങ്കേതിക തികവോടെ, നിശബ്ദം പൂർത്തീകരിക്കുന്ന ഒരു മഹാപ്രസ്ഥാനം!
Nisha KrishnanBy Nisha Krishnan9 May 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1972-ൽ തുടക്കം കുറിക്കുമ്പോൾ വലിയ സ്വപ്നങ്ങളായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡിന്. പക്ഷേ, എൺപതുകളിലും തൊണ്ണൂറുകളിലും സ്ഥിതി അതി ദയനീയമായിരുന്നു. ഓരോ ചെറിയ കാര്യത്തിനും പണിമുടക്കുകൾ. മാസങ്ങളോളം പണി നിർത്തിവെക്കുന്ന ട്രേഡ് യൂണിയൻ ഭീകരത. കപ്പലുകൾ നിർമ്മിക്കാനുള്ള കരാറുകൾ വൈകുന്നത് കൊണ്ടുണ്ടായ ഭീമമായ നഷ്ടം. ആ കോടികളുടെ നഷ്ടം സർക്കാർ ഖജനാവിൽ നിന്ന് നികത്തേണ്ടി വന്ന കാലം. ഇവിടെ ഒന്നും നടക്കില്ല എന്ന് മലയാളി തന്നെ കേരളത്തെക്കുറിച്ച് പറഞ്ഞത് ഇത്തരം സമരാഭാസങ്ങളുടെ പേരിലായിരുന്നു.

എന്നാൽ 2000-ങ്ങളുടെ തുടക്കത്തിൽ ഈ കപ്പൽശാലയുടെ ഗതി മാറാൻ തുടങ്ങി. കൃത്യമായ മാനേജ്‌മെന്റ് കാഴ്ചപ്പാടിൽ നിന്നാണ് ആ മാറ്റം തുടങ്ങിയത്. 2004 മുതൽ 2010 വരെയുള്ള കാലം അഡ്മിനിസ്ട്രേറ്റീവ് കൺട്രോൺ മാനേജ്മെന്റ് ഏറ്റെടുക്കുന്നു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത്, സ്റ്റെഡി ക്യാഷ് ഫ്ലോ വരുന്ന, ഷിപ് റിപ്പയറിംഗിലേക്ക് കൊച്ചിൻ ഷിപ് യാർഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേവി ഓഫീസറായിരുന്ന കെ സുബ്രഹ്മണ്യൻ ഷിപ് യാർഡിന്റെ തലപ്പത്ത് വന്നതോടെയാണ് മാറ്റം വന്നുതുടങ്ങിയത്.

എന്നാൽ 2016 ഓടെയാണ് പ്രോഫിറ്റ് മേക്കിംഗ് കമ്പനി എന്ന ട്രാൻസ്ഫർമേഷനിലേക്ക് കൊച്ചിൻഷിപ് യാർഡ് കടക്കുന്നത്. ഓർഡറുകൾ കൃത്യമായ സീക്വൻസുകളിൽ വന്നു തുടങ്ങുന്നത് ഇക്കാലത്താണ്. പ്രൊഡക്റ്റ് എക്സിക്യൂഷൻ ഇംപ്രൂവായി. സർക്കാർ പ്രൊജക്റ്റുകൾ ചെയ്താൽ ഡിലേ ഇല്ലാതെ കാശ് കിട്ടുന്ന സ്ഥിതി വിശേഷം വന്നു..

 2016 മുതൽ 2026 വരെയുള്ള കാലം കൊച്ചിൻ ഷിപ് യാർഡിന്റെ സുവര‍്ണ്ണകാലമായി. 2017-ൽ ഈ പൊതുമേഖലാ സ്ഥാപനം ഓഹരിക്കമ്പോളത്തിൽ ലിസ്റ്റ് ചെയ്തു. ഇത് ഷിപ്പ്‌യാർഡിന്റെ ചരിത്രത്തിലെ വഴിത്തിരിവായി. പിന്നീടങ്ങോട്ട്, കൊച്ചിൻ ഷിപ് യാർഡിന്റെ പേരും പെരമയും കടൽ കടന്നു. എന്നാൽ തലകുറി മാറ്റിയ ഡീൽ എന്തായിരുന്നു എന്ന് അറിയാമോ?  INS വിക്രാന്തിന്റെ നിർമ്മാണക്കരാർ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനിപ്പടക്കലിന്റെ ഓരോ ഇഞ്ചിലും കൊച്ചിൻ ഷിപ് യാർഡിന്റെ കൈമുദ്രയുണ്ട്.

 2017-ൽ ഐപിഒയ്-ക്ക് പോയതോടെ വലിയ കാപിറ്റൽ അക്സ്സ് കിട്ടി. അതോടൊപ്പം ട്രാൻസ്പേരൻസിയും, പെർഫോർമൻസ് പ്രഷറും വന്നു. മൾട്ടി ക്രോർ ഡിഫൻ ഓർഡറുകൾ സ്വീകരിക്കാമെന്നായി. ആന്റ് സബ്മറൈൻ വാർഷിപ്പുകൾ നിർമ്മിക്കുന്ന മികച്ച കേന്ദ്രമെന്ന ബ്രാൻഡായി. വിദേശ കമ്പനികൾ  വമ്പൻ ഓർഡറുകളുമായി കൊച്ചി ഷിപ് യാർഡിലേക്ക് വരുന്ന നല്ല നേരവുമായി. അതിനേക്കാളെല്ലാമുപരി ഇന്ത്യൻ നേവിയുടെ ഹൈ-സ്റ്റേക്ക് ‍ഡിഫൻസ് പ്രൊജക്റ്റുകൾ വിശ്വസിച്ചേൽപ്പിക്കാവുന്ന സൂപ്പർ മാനുഫാക്ചറിംഗ് കേന്ദ്രമായി, കൊച്ചിൻ ഷിപ് യാർഡ്!

കഴിഞ്ഞ 10 വർഷത്തിനിടെ ഷിപ്പ്‌യാർഡിന്റെ വരുമാനത്തിൽ ഏകദേശം 14.5% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 4,820 കോടി രൂപയുടെ വിറ്റുവരവ്. നഷ്ടത്തിൽ നിന്ന് തുടങ്ങിയ ഒരു സ്ഥാപനം ഇന്ന് ആയിരക്കണക്കിന് കോടികൾ ലാഭമുണ്ടാക്കുന്ന ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പബ്ളിക് സെക്ടർ കമ്പനിയായിരിക്കുന്നു.  

ലോകത്തെ വമ്പൻ രാജ്യങ്ങൾ മാത്രം കൈവശം വെച്ചിരുന്ന ഒരു സാങ്കേതികവിദ്യ—വിമാനവാഹിനിക്കപ്പൽ നിർമ്മാണം,അത് കൊച്ചിൻ ഷിപ്പ്‌യാർഡ് അത് ഏറ്റെടുത്തു.  20,000 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ പടക്കപ്പൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സാങ്കേതിക തികവിന്റെ അടയാളമാണ്.  ഇതോടെ ഭീമൻ വാർഷിപ്പുകൾ നിർമ്മിക്കാൻ ശേഷിയുള്ള ലോകത്തെ ആറ് വൻശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യ നടന്നു കയറി.  ഐ.എൻ.എസ് വിക്രാന്തിന്റെ 76% ഭാഗങ്ങളും തദ്ദേശീയമായാണ് നിർമ്മിച്ചത്. ഇതിനായി ഉപയോഗിച്ച Warship Grade Steel അഥവാ DMR-249 ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുക്കാൻ ഷിപ്പ്‌യാർഡ് സമ്മർദ്ദം ചെലുത്തുകയായിരുന്നു.  അങ്ങനെ ഡി.ആർ.ഡി.ഒയും സെയിലും ചേർന്ന് ആ സ്റ്റീൽ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചു. ഈ സ്റ്റീൽ ഇന്ന് ഇന്ത്യയിലെ എല്ലാ യുദ്ധക്കപ്പലുകൾക്കും കരുത്തേകുന്നു.

2,770 കോടി രൂപ നിക്ഷേപത്തിൽ നിർമ്മിച്ച പുതിയ ഡ്രൈ ഡോക്കും ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയും കൊച്ചിയെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കപ്പൽ കേന്ദ്രമാക്കി മാറ്റുകയാണ്. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകൾ വരെ ഇനി കൊച്ചിയിൽ അറ്റകുറ്റപ്പണി നടത്താം.

 ഐ.എൻ.എസ് വിക്രാന്തിന്റെ പിൻഗാമിയായി മറ്റൊരു വിമാനവാഹിനിക്കപ്പൽ രാജ്യത്തിന് അടിയന്തിരമായി വേണം. ഏകദേശം ₹40,000 കോടിയുടെ പ്രോജക്റ്റാണ്. ആ അഭിമാനം ഏറ്റെടുക്കുക മിക്കവാറും കൊച്ചിൻ ഷിപ് യാർഡ് തന്നെയാകും.

തൊഴിൽ സമരം കൊണ്ട് കൊച്ചിൻ ഷിപ് യാർഡ് അടച്ചിടുകയും ഏറ്റെടുത്ത പദ്ധതികൾ സമയത്തിന് കൊടുക്കാനാകാതെ നാണം കെട്ടുപോയ കാലത്ത് നിന്ന്  ഇന്ന് അതേ കൊച്ചിൻ ഷിപ് യാർഡ് വിസ്മയിപ്പിക്കുന്നത് ഇവിടുത്തെ ജീവനക്കാരുടെ ‘Turnaround Time’! ൽ ആണ്. സിംഗപ്പൂരിലോ ദുബായിലോ 30 ദിവസം എടുക്കുന്ന പണി കൊച്ചിയിലെ തൊഴിലാളികൾ 20 ദിവസം കൊണ്ട് തീർക്കുന്നു. ഈ കാര്യക്ഷമതയാണ് അന്താരാഷ്ട്ര തലത്തിൽ CSL-ന്റെ ബ്രാൻഡ് വാല്യൂ ഉയർത്തിയത്.ഇന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കൈവശമുള്ള ഓർഡറുകൾ 21,100 കോടി രൂപയുടേതാണ്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏകദേശം 800 കോടിക്ക് മുകളിലാണ് പ്രവർത്തന ലാഭം.

Founded in 1972, Cochin Shipyard Limited transformed from a loss-making public sector enterprise plagued by labour unrest and project delays into one of India’s most successful shipbuilding companies. The turnaround began in the 2000s with stronger management, a renewed focus on ship repair, and improved operational efficiency. Its breakthrough came with the construction of INS Vikrant (IAC-1), India’s first indigenous aircraft carrier, which established the shipyard as a world-class defence manufacturing hub. After listing on the stock market in 2017, Cochin Shipyard gained access to capital, greater transparency, and the ability to take on large defence and international orders. With new dry dock and ship repair facilities, over ₹21,000 crore in outstanding orders, and strong revenue and profit growth, the company has become a symbol of India’s manufacturing capability and self-reliance in advanced maritime and defence technology.

banner Cochin Shipyard Cochin Shipyard IPO Cochin Shipyard turnaround CSL growth story defence manufacturing dry dock Kochi government PSU success Indian Navy INS Vikrant Kerala industry Made In India maritime industry India public sector success ship repair business shipbuilding in India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

കേരളത്തിൽ കൂടുതൽ കിട്ടിയത്  മത്തി

9 May 2026

Courtyard by Marriott പ്രവർത്തനം ആരംഭിച്ചു

9 May 2026

ഡച്ച് യുദ്ധക്കപ്പൽ കൊച്ചിയിൽ

9 May 2026

പവർകട്ടില്ലാത്ത കേരളത്തിനായി പുതിയ പദ്ധതികൾ വരും 

9 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നിക്ഷേപകർക്ക് 800% വരെ ലാഭം!
  • കേരളത്തിൽ കൂടുതൽ കിട്ടിയത്  മത്തി
  • Courtyard by Marriott പ്രവർത്തനം ആരംഭിച്ചു
  • ഡച്ച് യുദ്ധക്കപ്പൽ കൊച്ചിയിൽ
  • പവർകട്ടില്ലാത്ത കേരളത്തിനായി പുതിയ പദ്ധതികൾ വരും 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നിക്ഷേപകർക്ക് 800% വരെ ലാഭം!
  • കേരളത്തിൽ കൂടുതൽ കിട്ടിയത്  മത്തി
  • Courtyard by Marriott പ്രവർത്തനം ആരംഭിച്ചു
  • ഡച്ച് യുദ്ധക്കപ്പൽ കൊച്ചിയിൽ
  • പവർകട്ടില്ലാത്ത കേരളത്തിനായി പുതിയ പദ്ധതികൾ വരും 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil