സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന പുതിയ തമിഴക വെട്രി കഴകം (TVK) സർക്കാർ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് പുറത്തുവിട്ട ധവളപത്രത്തിൽ തമിഴ്‌നാടിൻ്റെ നേരിട്ടുള്ള കടം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായി 10 ലക്ഷം കോടി രൂപയോളമായി ഉയർന്നതായി വ്യക്തമാക്കുന്നു. മുൻ ഡിഎംകെ സർക്കാരിൻ്റെ സാമ്പത്തിക വീഴ്ചകളെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ, ബഡ്ജറ്റിന് പുറത്തുള്ള വായ്പകളും ഗ്യാരണ്ടികളും ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതകൾ 13.8 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രി എൻ. മേരി വിൽസൺ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം സംസ്ഥാനത്തിന് 4.87 ലക്ഷം കോടി രൂപയുടെ പുതിയ കടബാധ്യതയാണ് ഉണ്ടായതെന്നും, ഇത് കഴിഞ്ഞ 60 വർഷത്തിനിടെ ഉണ്ടായ കടത്തേക്കാൾ കൂടുതലാണെന്നും ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. കടബാധ്യത പെരുകിയതോടെ തമിഴ്‌നാട്ടിൽ ജനിക്കുന്ന ഓരോ കുട്ടിക്കും 1.29 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും, ഭാവി വികസനത്തിന് ആസ്തികൾ സൃഷ്ടിക്കുന്നതിനേക്കാൾ കൂടുതൽ തുക മുൻകാല വായ്പകളുടെ പലിശ തിരിച്ചടവിനായി സംസ്ഥാനം ഇപ്പോൾ ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
The TVK government in Tamil Nadu released a white paper revealing that the state’s direct debt has crossed ₹10 lakh crore, blaming the previous DMK government for financial mismanagement.
