അമേരിക്ക ചുമത്തിയ അധിക നികുതികളും പശ്ചിമേഷ്യൻ പ്രതിസന്ധികളും ഉയർത്തിയ വെല്ലുവിളികളെ മറികടന്ന്, ഇന്ത്യയുടെ നിറ്റ് വെയർ നിർമ്മാണ ഹബ്ബായ തിരുപ്പൂർ 2025-26 സാമ്പത്തിക വർഷത്തിൽ 46,000 കോടി രൂപയുടെ റെക്കോർഡ് കയറ്റുമതി കൈവരിച്ചു. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം വളർച്ച നേടിയ തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (TEA), 2030 ഓടെ കയറ്റുമതി ലക്ഷ്യം ഒരു ലക്ഷം കോടി രൂപയായി ഉയർത്താൻ നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മൊത്തം നിറ്റ് വെയർ കയറ്റുമതിയുടെ 60 ശതമാനവും കൈകാര്യം ചെയ്യുന്ന തിരുപ്പൂർ വ്യവസായ മേഖല കഴിഞ്ഞ വർഷം പത്തുലക്ഷത്തിലധികം പേർക്കാണ് തൊഴിൽ നൽകിയത്. വരാനിരിക്കുന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറുകളും മാൻ-മേഡ് ഫൈബർ (MMF) ഉൽപ്പന്നങ്ങളിലേക്കുള്ള മാറ്റവും ഭാവിയിൽ കൂടുതൽ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പ്രത്യാശ പ്രകടിപ്പിച്ചു
Tiruppur records an all-time high of ₹46,000 crore in knitwear exports for FY26. The Tiruppur Exporters Association (TEA) targets ₹1 trillion by 2030.
