ബഹിരാകാശ ഗവേഷണ മേഖലയിൽ നാസ, സ്‌പേസ് എക്‌സ്, ഐഎസ്ആർഒ എന്നീ ലോകോത്തര ഏജൻസികളുമായി പാലക്കാട് ജില്ലയ്ക്ക് അവിശ്വസനീയമായൊരു ബന്ധം തെളിഞ്ഞു വരികയാണ്. ഡോ. അനിൽ മേനോൻ, ഭാര്യ അന്ന മേനോൻ, എയർ കമോഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നീ മൂന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള പാലക്കാടിന്റെ ഈ ആത്മബന്ധം ലോകശ്രദ്ധ നേടുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) യാത്രയ്ക്കായി തയ്യാറെടുക്കുന്ന അനിൽ മേനോനും, സ്‌പേസ് എക്‌സിന്റെ പോളാരിസ് ഡോൺ ദൗത്യത്തിലൂടെ ശ്രദ്ധേയയായ അന്ന മേനോനും, ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബാലകൃഷ്ണൻ നായരും ഉൾപ്പെടെയുള്ള ഈ മൂവർ സംഘം ബഹിരാകാശ ദൗത്യങ്ങളിൽ കേരളത്തിന്റെ, പ്രത്യേകിച്ച് പാലക്കാടിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു.

ഒരേ ജില്ലയുമായി ബന്ധപ്പെട്ട മൂന്ന് ബഹിരാകാശ സഞ്ചാരികൾ എന്ന അപൂർവ്വ നേട്ടം ലോകത്ത് തന്നെ ഇതാദ്യമായാവാം. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഈ മാസം നടക്കുമ്പോൾ, ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാനിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ കഠിനമായ പരിശീലനത്തിലാണ്. പരിശീലന കാലയളവിൽ അനിൽ മേനോനും പ്രശാന്ത് നായരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു എന്നത് ഈ സൗഹൃദത്തെ കൂടുതൽ മനോഹരമാക്കുന്നു. തുമ്പയിലെ മത്സ്യബന്ധന ഗ്രാമത്തിൽ പിറവികൊണ്ട ഐഎസ്ആർഒ മുതൽ, ഇന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ വരെ നീളുന്ന ഈ പാലക്കാടൻ കണക്ഷൻ, മലയാളി സമൂഹത്തിന് വലിയ അഭിമാനമാണ് നൽകുന്നത്

Discover how Palakkad is connected to global space exploration through NASA’s Anil Menon, SpaceX’s Anna Menon, and ISRO Gaganyaan’s Prasanth Balakrishnan Nair.

Share.
Leave A Reply

Exit mobile version