രാജ്യത്തെ ദേശീയ പാതകളിൽ വന്യജീവികളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19,700 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ട്. ദേശീയ വന്യജീവി വാരാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഔദ്യോഗിക രേഖയിലാണ് ഈ വിവരങ്ങളുള്ളത്.

NHAI Wildlife Protection Highways

വന്യജീവികളുടെ ആവാസവ്യവസ്ഥ ശിഥിലമാവുന്നത് തടയുന്നതിനും മൃഗങ്ങളും വാഹനങ്ങളും തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കുന്നതിനുമായി ഇതുവരെ 2,150-ലധികം വന്യജീവി സംരക്ഷണ സംവിധാനങ്ങളാണ് നിർമ്മിച്ചിട്ടുള്ളതോ നിർമ്മാണത്തിനായി പ്രൊപ്പോസ് ചെയ്തിട്ടുള്ളതോ ഉള്ളത്. ഹൈവേ കോറിഡോറുകളുടെ പാരിസ്ഥിതിക പ്രാധാന്യവും മൃഗങ്ങളുടെ സഞ്ചാരപാതകളും വിലയിരുത്തിയാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

അനിമൽ അണ്ടർപാസുകൾ, ഓവർപാസുകൾ, തുരങ്കങ്ങൾ, മേൽപ്പാലങ്ങൾ എന്നിവയ്ക്കൊപ്പം ഫെൻസിങ്, ബോർഡുകൾ, വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിക്കായി അണ്ടർപാസുകൾക്ക് 4,600 കോടിയും ഓവർപാസുകൾക്ക് 650 കോടിയും തുരങ്കങ്ങൾക്ക് 2,800 കോടിയും വയഡക്ടുകൾക്കായി 8,300 കോടി രൂപയും എൻ.എച്ച്.എ.ഐ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.

NHAI has invested ₹19,700 crore over the last five years to construct over 2,150 wildlife mitigation structures, including animal underpasses, overpasses, and tunnels across national highways in India.

Share.
Leave A Reply

Exit mobile version