പ്രമുഖ വ്യവസായ ഗ്രൂപ്പായ ടിവിഎസ് കുടുംബത്തിലെ സ്വത്ത് തർക്കം രൂക്ഷമാകുന്നു; പിതാവ് വേണു ശ്രീനിവാസന്റെ കൈവശമുള്ള കൂട്ടുകുടുംബ സ്വത്തുക്കൾ നിയമപരമായി ഭാഗം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ലക്ഷ്മി വേണു നോട്ടീസയച്ചു. 2005-ൽ ഭേദഗതി ചെയ്ത ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം, പിതൃസ്വത്തിൽ ആൺമക്കൾക്കുള്ള അതേ തുല്യ അവകാശം പെൺമക്കൾക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി നീതിപൂർവ്വകമായ വിഭജനം ആവശ്യപ്പെട്ടിരിക്കുന്നത്.

വിഎസ് ട്രസ്റ്റ് വഴിയും മറ്റ് ഹോൾഡിംഗ് കമ്പനികൾ വഴിയുമുള്ള ടിവിഎസ് ഹോൾഡിംഗ്സ്, ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് ക്രെഡിറ്റ് സർവീസസ്, സുന്ദരം-ക്ലേട്ടൺ എന്നിവയിലെ ഓഹരി പങ്കാളിത്തമാണ് തർക്കത്തിലുള്ളത്. 2020-ൽ നടന്ന വലിയ ടിവിഎസ് കുടുംബ ഒത്തുതീർപ്പിൽ തങ്ങളുടെ അണുകുടുംബത്തിനുള്ളിലെ സ്വത്തുക്കൾ ഭാഗം വച്ചിരുന്നില്ലെന്നും, സ്വത്തുക്കളുടെ പ്രയോജനം സഹോദരൻ സുദർശന് മാത്രമായി കേന്ദ്രീകരിക്കുകയാണെന്നും ലക്ഷ്മി ആരോപിച്ചു.
അതേസമയം, മകളുടെ ആവശ്യത്തിന് പരസ്യ പിന്തുണയുമായി അമ്മ മല്ലിക ശ്രീനിവാസൻ രംഗത്തെത്തി; ഒരമ്മയെന്ന നിലയിൽ മകനും മകളും തനിക്ക് എല്ലാ അർത്ഥത്തിലും തുല്യരാണെന്നും സുദർശന് ലഭിക്കുന്നതിന് തുല്യമായ ഓഹരി ലക്ഷ്മിക്കും അർഹതപ്പെട്ടതാണെന്നും അവർ വ്യക്തമാക്കി. നിയമപരമായ നോട്ടീസ് അയച്ചെങ്കിലും കുടുംബാംഗങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് രമ്യമായ ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി വേണു കൂട്ടിച്ചേർത്തു.
Lakshmi Venu sends legal notice to father Venu Srinivasan demanding an equal share in TVS family assets, supported by mother Mallika Srinivasan. Read details.
