ഇന്ത്യൻ വ്യോമയാന മേഖലയിലെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പുതിയ നിക്ഷേപസമാഹരണവുമായി അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ വിമാനത്താവള നടത്തിപ്പ് വിഭാഗമായ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് (AAHL), 360 ONE Asset-ൽനിന്ന് 300 മില്യൺ ഡോളർ, ഏകദേശം ₹2,790 കോടി, സമാഹരിക്കാൻ ധാരണയിലെത്തി.

ഇന്ത്യയിലെ വിമാനത്താവള അടിസ്ഥാനസൗകര്യ വികസനത്തിനാണ് വൻ നിക്ഷേപം. 360 ONE Asset-ൽനിന്ന് 300 മില്യൺ ഡോളർ സമാഹരിക്കാൻ കമ്പനി കരാറിലെത്തി. ഇതോടെ കമ്പനിയുടെ ആകെ ആസൂത്രിത ഇക്വിറ്റി മൂലധന സമാഹരണം 1.35 ബില്യൺ ഡോളറായി ഉയരും. നിലവിലുള്ള വിമാനത്താവളങ്ങളുടെ നവീകരണം, യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കൽ, എയർപോർട്ട് സിറ്റികളുടെ വികസനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും വിമാനത്താവള അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ആവശ്യകതയും കണക്കിലെടുത്താണ് പുതിയ നിക്ഷേപം.
Alpha Wave Global, Premji Invest, Temasek, BlackRock നിയന്ത്രിക്കുന്ന ഫണ്ടുകൾ എന്നിവ ഉൾപ്പെട്ട നിക്ഷേപക കൂട്ടായ്മ നേരത്തെ ഒരു ബില്യൺ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപത്തിന് താൽപ്പര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 360 ONE Asset-ന്റെ 300 മില്യൺ ഡോളർ നിക്ഷേപം.
360 ONE Alternates Asset Management Limited അതിന്റെ ഫണ്ടുകളും അനുബന്ധ സ്ഥാപനങ്ങളും വഴിയാണ് നിക്ഷേപം നടത്തുക.നിലവിലുള്ള നിക്ഷേപകർക്ക് ബാധകമായ അതേ വ്യവസ്ഥകളിലും മൂല്യനിർണയത്തിലുമാണ് പുതിയ ഓഹരികൾ വാങ്ങുന്നത്.ആദ്യ നിക്ഷേപക കൂട്ടായ്മയുമായി ഒപ്പുവച്ച ഓഹരിയുടമകളുടെ കരാറിലും 360 ONE പങ്കാളിയായിട്ടുണ്ട്.രണ്ട് ഇടപാടുകളും പൂർത്തിയായാൽ നിക്ഷേപകർക്ക് അദാനി എയർപോർട്ട് ഹോൾഡിങ്സിൽ സംയുക്തമായി ഏകദേശം 7.01 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
നിലവിൽ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളാണ് അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ ശൃംഖലയിൽ ഉൾപ്പെടുന്നത്. മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു, തിരുവനന്തപുരം എന്നിവയാണ് ഈ വിമാനത്താവളങ്ങൾ.2025–26 സാമ്പത്തിക വർഷത്തിൽ അദാനി എയർപോർട്ട് ശൃംഖല കൈകാര്യം ചെയ്തത് ഏകദേശം 9.53 കോടി യാത്രക്കാരെയാണ്. ഇന്ത്യയിലെ മൊത്തം വിമാനയാത്രക്കാരുടെ ഏകദേശം 23 ശതമാനവും ഈ ശൃംഖലയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് ഏകദേശം 20 കോടിയായി ഉയർത്താനാണ് പദ്ധതി. വിമാനത്താവള ടെർമിനലുകളുടെ നവീകരണം, യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുന്നത്. റീട്ടെയിൽ വ്യാപാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, വിനോദ സൗകര്യങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ, പ്രാദേശിക ലോജിസ്റ്റിക്സ് സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വികസനമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലൂടെ യാത്രക്കാരിൽനിന്നും ബിസിനസ് സ്ഥാപനങ്ങളിൽനിന്നും കൂടുതൽ വരുമാനം നേടാനും സാധിക്കും.
Adani Airport Holdings Ltd (AAHL), the airport operating arm of Adani Enterprises Ltd, has agreed to raise USD 300 million (about Rs 2,790 crore) from 360 ONE Asset, taking its total planned primary equity fundraising to about USD 1.35 billion as it seeks to expand capacity and deepen its presence in India’s fast-growing aviation market. The latest investment follows an earlier USD 1 billion equity commitment from a consortium comprising Alpha Wave Global, Premji Invest, Temasek and funds managed by BlackRock. The two rounds value AAHL at about USD 18 billion on a pre-money basis, according to a company statement.
